21 September Saturday

എംഎസ‌്സി അപ്ലൈഡ് കെമിസ്ട്രി റാങ്ക‌് തിളക്കത്തിൽ ശ്രീനന്ദന

വെബ് ഡെസ്‌ക്‌Updated: Wednesday Oct 17, 2018
നാദാപുരം
എംജി സർവകലാശാല എംഎസ്‌സി അപ്ലൈഡ് കെമിസ്ട്രിയിൽ ഒന്നാംറാങ്ക് സ്വന്തമാക്കി ശ്രീനന്ദന നാദാപുരത്തിന് അഭിമാനമായി. നാദാപുരം പേരോട് സ്വദേശി കൊയിലോത്ത് ദാസന്റെയും ഇന്ദിരയുടെയും മകളായ ശ്രീനന്ദന തിരുവല്ല തുരുത്തിക്കാട് ബിഷപ്പ് അബ്രഹാം മെമ്മോറിയൽ കോളേജിലാണ് എംഎസ്‌സിക്ക് പൂർത്തിയാക്കിയത്. 
സംസ്ഥാന സ‌്കൂൾ യുവജനോത്സവങ്ങളിൽ ലളിതഗാനത്തിലും, ശാസ്ത്രീയ സംഗീതത്തിലും ജേതാവായിരുന്ന ശ്രീനന്ദന വിവിധ ചാലനുകളിലെ  സംഗീത പരിപാടികളിലും മികച്ച പ്രകടനം കാഴ‌്ചവെച്ചു. 
പേരോട് എംഐഎം ഹയർ സെക്കൻഡറി, ഇരിങ്ങണ്ണൂർ ഹയർ സെക്കനഡറി എന്നിവിടങ്ങളിൽനിന്ന‌് സ‌്കൂൾ വിദ്യാഭ്യാസവും മടപ്പള്ളി ഗവ. കോളേജിൽ നിന്ന‌് ബിരുദവും പൂർത്തിയാക്കിയ ശേഷമാണ‌് ബിഷപ്പ് അബ്രഹാം മെമ്മോറിയൽ കോളേജിൽ എത്തിയത‌്.  സഹോദരങ്ങൾ ദിജി, ധന്യ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top