15 October Tuesday

നടുറോഡിൽ നേതാവിന്റെ ഷർട്ട് വലിച്ചു കീറി

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024
കിടങ്ങന്നൂർ 
കോൺഗ്രസ്‌ കിടങ്ങന്നൂർ മണ്ഡലം കമ്മിറ്റിയിൽ വെള്ളിയാഴ്ച സംഘർഷം. പന്തളം ബ്ലോക്ക് പഞ്ചായത്തിൽ വല്ലന ഡിവിഷനംഗമായ ലീന കമലിനെ അയോഗ്യയാക്കിയ സാഹചര്യത്തിൽ പുതിയ സ്ഥാനാർഥിയെ കണ്ടെത്താൻ വൈകിട്ട്‌ കൂടിയ യോഗത്തിലാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തെ തുടർന്ന് കോൺഗ്രസ്‌ നേതാവിന്റെ ഷർട്ട് നടുറോഡിൽവെച്ച് പരസ്യമായി വലിച്ചുകീറി. 
കിടങ്ങന്നൂർ ജങ്ഷനിൽ ബിഎസ്എൻഎൽ ഓഫീസിനോട് ചേർന്നുള്ള മണ്ഡലം കമ്മിറ്റി ഓഫീസിലായിരുന്നു യോഗം കൂടിയത്. മുൻ മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണൻ, കോൺഗ്രസ്‌ കുളനട ബ്ലോക്ക്‌ സെക്രട്ടറി മോഹനൻ നായർ പള്ളിമുക്കം, ഗോപാലകൃഷ്ണൻ നായർ കോട്ട എന്നിവരുടെ നേരെയാണ് യോഗത്തിൽ ആക്രമണം ഉണ്ടായത്. സ്ഥാനാർഥിത്വത്തെ ചൊല്ലി പരസ്‌പരം ചേരിതിരിഞ്ഞാണ് സംഘർഷമുണ്ടായത്. തുടർന്ന് വീട്ടിലേക്ക് പോകാനായി റോഡിലേക്കിറങ്ങിയ മോഹനൻ നായരുടെ ഷർട്ട് കോൺഗ്രസ്‌ മുൻ എംഎൽഎയുടെ ഡ്രൈവറും ഇപ്പോൾ സഹകരണ വകുപ്പ് ജീവനക്കാരനുമായ കോൺഗ്രസ്‌ കിടങ്ങന്നൂർ മണ്ഡലം സെക്രട്ടറി സതീഷ്‌ നടുറോഡിൽ വെച്ച് വലിച്ചു കീറി. മണ്ഡലം സെക്രട്ടറി പ്രദീപ് കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു സംഘർഷം. 
സംഘർഷത്തെ തുടർന്ന് രാത്രി വൈകിയും കോൺഗ്രസ്‌ നേതാക്കളെത്തി സമാധാന ചർച്ച നടത്തി സംഘർഷം ലഘൂകരിക്കാനുള്ള ശ്രമം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top