27 October Tuesday

ചരമം

 • പ്രണയം വീട്ടുകാർ എതിർത്തു: സുഹൃത്തുക്കൾ കരമനയാറ്റിൽ ചാടി; ആൺകുട്ടി മരിച്ചു
  വിളപ്പിൽ  
  വീട്ടുകാർ  പ്രണയബന്ധത്തെ എതിർത്തതിനെ തുടർന്ന് ആറ്റിൽ ചാടിയ സുഹൃത്തുക്കളിൽ ആൺകുട്ടി മരിച്ചു. കരകുളം പുള്ളിക്കോണം കുഴിവിളാകത്ത് ഗിരീഷിന്റെയും ഷൈലജയുടെയും മകൻ ശബരി (17)യാണ് മരിച്ചത്. ശബരിക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ച പതിനേഴുകാരിയെ സഹോദരൻ രക്ഷപ്പെടുത്തി.ശനിയാഴ്ച പുലർച്ചെയാണ് സംഭവം. പുലർച്ചെ നാലോടെ ശബരി വീട്ടിൽനിന്ന് ഇറങ്ങി. പത്രവിതരണത്തിന്‌ പോയതാകാമെന്നാണ് വീട്ടുകാർ കരുതിയത്. 
  അഞ്ചോടെ കളത്തുകാലിലുള്ള പെൺകുട്ടിയുടെ വീട്ടിലെത്തിയശേഷം  ഇരുവരും ചാണിച്ചൽ കടവിലേക്ക് പോയി. ശബരി സുഹൃത്തിനെ വിളിച്ച്  ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചു. സുഹൃത്ത്  പെൺകുട്ടിയുടെ സഹോദരനെ അറിയിക്കുകയും ഇരുവരും ചാണിച്ചൽ കടവിൽ എത്തുകയും ചെയ്തു. സഹോദരനെ കണ്ടതോടെ പെൺകുട്ടിയും ശബരിയും ആറ്റിലേക്ക് ചാടി.  സഹോദരൻ കൂടെ ചാടി പെൺകുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും ശബരിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. പകൽ11 ഓടെ  ഫയർഫോഴ്സ് സ്കൂബ ടീം തെരച്ചിൽ നടത്തി  ശബരിയുടെ മൃതദേഹം കണ്ടെത്തി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

   

 • അജ്ഞാതൻ മരിച്ച നിലയിൽ
  കോവളം 
  പുളിങ്കുടി ആഴിമല തീരത്തിനടുത്ത് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. ആഴിമല ക്ഷേത്രത്തിന് പടിഞ്ഞാറു ഭാഗത്ത്  പൊതുജനങ്ങൾ കുളിക്കാൻ ഉപയോഗിച്ചിരുന്ന കോൺക്രീറ്റ് ടാങ്കിലാണ് ശനിയാഴ്ച വൈകിട്ട് മൃതദേഹം കണ്ടത്. 55 വയസ്സ്‌ തോന്നിക്കും. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. നെറ്റിയിൽ മുറിവുള്ളതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ  കോളേജ് മോർച്ചറിയിൽ.
 • ബൈക്കിൽ ലോറിയിടിച്ച് സിപിഐ എം ഏരിയ കമ്മിറ്റിയംഗം മരിച്ചു
  ഏറ്റുമാനൂർ
  ബൈക്കിന് പിന്നിൽ ലോറിയിടിച്ച് സിപിഐ എം ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയംഗം തെള്ളകം പുല്ലംപ്ലായിൽ പി എസ് അനിയൻ (നാരായണൻ നായർ 62) മരിച്ചു. ശനിയാഴ്ച രാത്രി ഒമ്പതോടെ എംസി റോഡിൽ കുമാരനല്ലൂർ പെട്രോൾ പമ്പിന് സമീപത്താണ്‌ അപകടം. കോട്ടയത്തുനിന്ന് ബൈക്കിൽ വീട്ടിലേക്കു പോകുകയായിരുന്നു അനിയൻ.‌ പിന്നിലൂടെ എത്തിയ നാഷണൽ പെർമിറ്റ് ലോറി ബൈക്കിനെ ഇടിച്ചുവീഴ്‌ത്തി. ബൈക്കിൽ കുടുങ്ങിയ അനിയനെയും കൊണ്ട്‌ ലോറി കുറെദൂരം  മുന്നോട്ടുപോയി. അപകടശേഷം ലോറി നിർത്താതെ പോയി. 
  തലയ്ക്ക്‌ ഗുരുതരമായി പരിക്കേറ്റ അനിയനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.  സംഭവവുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ പൊലീസ് കേസെടുത്തു. സമീപത്തെ പെട്രോൾ പമ്പിലേയും വ്യാപാര സ്ഥാപനങ്ങളുടെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതായി ഗാന്ധിനഗർ എസ്ഐ കെ കെ പ്രശോഭ് പറഞ്ഞു. ഇടിച്ചിട്ട ലോറിക്കായുള്ള അന്വേഷണം ഊർജിതമാക്കി. 
  ഞായറാഴ്ച പകൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം കാരിത്താസ്‌ ആശുപത്രി മോർച്ചറിയിലേക്കുമാറ്റി. തിങ്കളാഴ്ച രാവിലെ ഒമ്പതിന്‌ വീട്ടിൽ പൊതുദർശനത്തിനുവയ്ക്കും. പകൽ മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും. സിപിഐ എം ലോക്കൽ സെക്രട്ടറി ,സിഐടിയു ഏരിയ ട്രഷറർ, ആർട്ടിസാൻസ് യൂണിയൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന അനിയൻ  പേരൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമാണ്‌‌. 
  ഭാര്യ: ഗീത. മക്കൾ: അതുൽ അനിയൻ (ഡിഗ്രി, ബികോം), അജയ് അനിയൻ. സഹോദരങ്ങൾ: രാധാമണി, അമ്മിണി, ഓമന, ശശി, പരേതയായ ആനന്ദവല്ലി. 
 • ആർ സുരേന്ദ്രൻ ഉണ്ണിത്താൻ

   

  തിരുവനന്തപുരം  
  മണക്കാട് ഗേൾസ്‌ ഹൈസ്കൂൾ ലെയ്ൻ ഹൗസ് നമ്പർ 56ൽ ആർ സുരേന്ദ്രൻ ഉണ്ണിത്താൻ (82, റിട്ട. പിഡബ്ല്യുഡി സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: പരേതയായ സുകുമാരിയമ്മ (റിട്ട. സൂപ്രണ്ട്,  ആരോഗ്യ വകുപ്പ്). മക്കൾ: ബിന്ദു (ഡിജിഎം, ബിഎസ്എൻഎൽ, കോട്ടയം), ബിനി എസ്‌ ഉണ്ണിത്താൻ (എൻഎസ്‌എസ്‌ ഹയർ സെക്കൻഡറി സ്കൂൾ, തടിയൂർ). മരുമക്കൾ: എൻ അനിൽ കുമാർ(ചീഫ്  മാനേജർ, സ്റ്റേറ്റ്  ബാങ്ക് ഓഫ് ഇന്ത്യ, ചങ്ങനാശ്ശേരി), ഡോ. ആർ എസ്‌ ബാലമുരളി (ഹെഡ് ഓഫ് ദി ഡിപ്പാർട്ട്‌മെന്റ്‌. എംജി. കോളേജ്, തിരുവനന്തപുരം). മരണാനന്തര ചടങ്ങ്‌  ഞായറാഴ്ച രാവിലെ 8ന്‌.
   
 • കമലമ്മപ്പിള്ള
  കോട്ടുകാൽ
  പുന്നക്കുളം വളവുനട പറയരുവിളാകത്ത്‌ വീട്ടിൽ കമലമ്മപ്പിള്ള (89) നിര്യാതയായി.  ഭർത്താക്കന്മാർ: പരേതരായ രാമൻപിള്ള, ഗോപാലപിള്ള. മക്കൾ: സദാശിവൻനായർ, പരേതനായ കുട്ടപ്പൻനായർ, രാജമ്മ, ഗിരിജ, രവീന്ദ്രൻനായർ, സുരേന്ദ്രൻനായർ, പ്രസന്നകുമാരി. മരുമക്കൾ: പരേതയായ അംബിക, ഗിരിജകുമാരി, ശിവശങ്കരപ്പിള്ള, ഉമേശൻനായർ, ഉഷാകുമാരി, ജയശ്രീ, രവീന്ദ്രൻനായർ. മരണാനന്തരചടങ്ങ്‌ വെള്ളിയാഴ്‌ച രാവിലെ 8ന്‌.
 • വി ജയചന്ദ്രൻ
  കുളത്തൂർ 
  ഓലയൻവിളാകം കലാഭവനിൽ വി ജയചന്ദ്രൻ (67) നിര്യാതനായി. ഭാര്യ: വി പ്രസന്നകുമാരി. മക്കൾ:  കവിത ചന്ദ്രൻ,  കല ചന്ദ്രൻ. മരുമക്കൾ: ബി ആർ സാബു, എസ്‌ അരുൺ.  മരണാനന്തരചടങ്ങ്‌ ബുധനാഴ്ച രാവിലെ 8.30ന്.
 • ടി പത്മനാഭൻ നായർ
  തിരുവനന്തപുരം
   തിരുമല ലക്ഷ്മി നഗർ  ടിസി 37/530 ൽ തിരുമല റസിഡൻസ് അസോസിയേഷൻ  178ൽ  ടി പത്മനാഭൻ നായർ (70, റിട്ട. അഡിഷണൽ സെക്രട്ടറി ) നിര്യാതനായി. തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന മുൻ ഉപാധ്യക്ഷനും സംസ്ഥാന സമിതി അംഗവുമാണ്‌. ഭാര്യ : വി ശ്രീകല. മക്കൾ : അരുൺ, അരവിന്ദ് (അസിസ്റ്റന്റ് പ്രോജക്ട്‌‌ മാനേജർ യുഎസ്‌ടി ഗ്ലോബൽ ), അർജുൻ. മരുമകൾ: ആർ മീനു (അസിസ്റ്റന്റ് പ്രൊഫസർ ഐഐടി ഭുവനേശ്വർ).
 • ജെ തിമത്യോസ്
  പേയാട്  
  വാളിയോട്ടുകോണം ടികെ ഭവനിൽ ജെ തിമത്യോസ് (71) നിര്യാതനായി. ഭാര്യ: ജി കമലം. മക്കൾ: ചിത്ര ജോസ്, സുചിത്ര ജോസ്, സചിത്ര ജോസ്, ലിജിത്ര ജോസ്. മരുമക്കൾ: ഗോഡ്‌വിൻ‌ ദാസ്, ഡി ഷാജി, ഗബ്രിയേൽ ജോൺ, ബി ജോസ്. മരണാനന്തരചടങ്ങ് ബുധനാഴ്‌ച വൈകിട്ട്‌ നാലിന്.
   
 • അബ്ദുൽ റഹിം
  തിരുവനന്തപുരം 
  പോത്തൻകോട് മണക്കാട്ടിൽ വീട്ടിൽ അബ്ദുൽ റഹിം (86) നിര്യാതനായി.  മക്കൾ: സജിത, താഹിർ (ഹെൽത്ത്‌ സർവീസസ്), ഷീജ, താഹ (പി കെ കുഞ്ഞാലിക്കുട്ടി, എംപി യുടെ സ്റ്റാഫംഗം). മരുമക്കൾ: മുനീർ, സൈന.
   
 • നന്തൻകോട് സുകുമാരൻ
  തിരുവനന്തപുരം
  കമ്യൂണിസ്റ്റ്‌ പാർടിയുടെ ആദ്യകാല പ്രവർത്തകൻ കവടിയാർ നന്തൻകോട് ബെയിൻസ് കോമ്പൗണ്ട് എൻബിസിആർഇ–- -110 എയിൽ നന്തൻകോട്‌ സുകുമാരൻ (79) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നു. കമ്യൂണിസ്റ്റ്‌ പാർടി മുൻ സിറ്റി കമ്മിറ്റി അംഗവും ചുമട്ടുതൊഴിലാളി യൂണിയൻ സ്ഥാപക നേതാക്കളിൽ ഒരാളുമാണ്‌‌. സിപിഐ എം  പാളയം, കേശവദാസപുരം ലോക്കൽ സെക്രട്ടറി, സിഐടിയു ജില്ലാ കമ്മിറ്റി അംഗം, നന്തൻകോട് ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1956 ൽ നന്തൻകോട്ട്‌ കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യ സെൽ രൂപീകരിക്കുന്ന അവസരത്തിൽ പ്രവർത്തകനായിരുന്നു. 1964ൽ കമ്യൂണിസ്റ്റ്‌ പാർടി പിളർന്നപ്പോൾ സിപിഐ എം നന്തൻകോട് ബ്രാഞ്ച് സെക്രട്ടറിയായി. 1970 കളിലെ ഭക്ഷ്യക്ഷാമ സമരം, മിച്ചഭൂമി സമരം, അടിയന്തരാവസ്ഥയ്‌ക്കെതിരായ സമരം എന്നിവയിൽ പങ്കെടുത്ത്‌ മർദനവും ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കെ ശാന്ത. മക്കൾ: അജിത് കുമാർ, അജിതകുമാരി.  മരുമകൻ: വിജയകുമാർ.
   
 • സോമൻ
  മഞ്ഞാലുമൂട് 
  ചിറക്കര ബഥനി വില്ലയിൽ പി സോമൻ(70) നിര്യാതനായി. ഭാര്യ : പരേതയായ ശാന്ത. മക്കൾ : ബിന്ദു, സിന്ധു. മരുമക്കൾ : ടി പി ജപരാജ് (സുവിശേഷകൻ).
 • വി മാധവൻ
  കുടപ്പനക്കുന്ന് 
  തുമ്പിക്കോഞണം ലെയ്‌ൻ അമ്പാടിയിൽ കെആർഎ–-134ൽ വി മാധവൻ (78, റിട്ട. റവന്യു) അന്തരിച്ചു. ഭാര്യ: പരേതയായ ജി ഗോമതി. മക്കൾ:  ശോഭന (എസ്ബിഐ),  സുധ (ഗവ. പ്രസ്‌),  സുരേഷ് കുമാർ. മരുമക്കൾ: എസ് ശശിധരൻ (റിട്ട. ഗവ. സെക്രട്ടറിയറ്റ്), പീരുമുഹമ്മദ് (ആർകെ ക്ലിനിക്), കെ ലീല. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30ന്.
   
 • പത്മാവതിയമ്മ
  തിരുവനന്തപുരം
  വലിയറത്തല മറുകിൽ  പത്മാവതിയമ്മ (87) നിര്യാതയായി. ഭർത്താവ്‌: പരേതനായ അയ്യപ്പൻപിള്ള. മക്കൾ: കുമാരൻനായർ (റിട്ട. ഹിന്ദുസ്ഥാൻ ലാറ്റക്‌സ്‌), അംബിക, ഗിരിജ, ഗീത, രാജശേഖരൻനായർ (റിട്ട. പെൻപോൾ), ബാലഗോപാലൻനായർ (ബിസിനസ്‌), ശ്രീദേവി, മരുമക്കൾ: മാധുരി, ശക്തിധരൻനായർ (റിട്ട. അസിസ്റ്റന്റ്‌ എൻജിനിയർ, കെഎസ്‌ഇബി), പ്രസന്നകുമാർ (ഗൾഫ്‌), വിജയൻനായർ (ഗൾഫ്‌), വൈശ്യ (പെൻപോൾ), ഹരികുമാർ (റിട്ട. കെഎസ്‌ആർടിസി).
   
 • പി ഹരികുമാർ
  തിരുവനന്തപുരം  
  ചാക്ക  പേട്ടയിൽ  ടി സി  31/269 ൽ സുലേഖ ഭവനിൽ പി ഹരികുമാർ (57) നിര്യാതനായി.അമ്മ:  കൃഷ്ണമ്മ. ഭാര്യ: വി സുലേഖ.  മകൻ: വിഷ്ണുകുമാർ. മരണാനന്തര ചടങ്ങ്‌ വ്യാഴാഴ്‌ച രാവിലെ 8.30ന്.
   
 • എസ്‌ പ്രഭാകരന്‍
  ശ്രീകാര്യം 
  ചെമ്പഴന്തി പുന്നവിള വീട്ടില്‍ എസ്‌ പ്രഭാകരന്‍ (76) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കള്‍  : ബീന, ബിനി, ബിനോജ്. മരുമക്കള്‍  : ശങ്കര്‍, വിജയചന്ദ്രന്‍, സുമ (വാവ). മരണാനന്തര ചടങ്ങ്‌ ബുധനാഴ്ച രാവിലെ 8ന്‌.
 • അന്നമ്മ
  തിരുവനന്തപുരം  
  നാലാഞ്ചിറ മുണ്ടേക്കോണത്ത് ലതാഭവനിൽ അന്നമ്മ (88) നിര്യാതയായി. ഭർത്താവ്‌: പരേതനായ മോസസ്‌. മക്കൾ  : വിൽസൻ, മോഹനൻ, ലത, ഷാജി. മരുമക്കൾ  : ശശികല, അച്ചാമ്മ, ഡാനിയേൽ, സുനിത.
 • ജി പ്രേമചന്ദ്രൻ നായർ
  തിരുവനന്തപുരം 
  മണക്കാട് കളിപ്പാൻകുളം റോഡിൽ ടിസി 73/2015(1) ഗംഗാനിധിയിൽ ജി പ്രേമചന്ദ്രൻ നായർ (63, റിട്ട. കെഎസ്‌ഇബി, ഗംഗ സൗണ്ട്സ് മണക്കാട്) നിര്യാതനായി. ഭാര്യ: ഒ വിജയലക്ഷ്മി. മക്കൾ: പ്രവീൺകുമാർ, പ്രദീപ് കുമാർ. മരുമക്കൾ: വി എസ്‌- ശരണ്യ, എസ്‌ ചിത്രാരാജൻ . മരണാനന്തര ചടങ്ങ്‌ വ്യാഴാഴ്ച രാവിലെ 8ന്‌.
   
 • ജഗദമ്മ
  തിരുപുറം
  കഞ്ചാംപഴിഞ്ഞി ചരിപ്പുറത്ത്‌ വീട്ടിൽ ജഗദമ്മ (85) നിര്യാതയായി. ഭർത്താവ്‌: പരേതനായ രാഘവൻപിള്ള. മക്കൾ: പരേതനായ രാമചന്ദ്രൻ, തങ്കം, പത്മിനി, വിക്രമൻനായർ, പരേതയായ ശ്രീകുമാരി. മരുമക്കൾ: ശകുന്തള, ശിവരാമപിള്ള, നാഗപ്പൻനായർ, ചന്ദ്രിക, തങ്കപ്പൻനായർ. മരണാനന്തരചടങ്ങ്‌ വെള്ളിയാഴ്‌ച രാവിലെ 8.30ന്‌.
   
 • ടി ചെല്ലമ്മാൾ
  വിഴിഞ്ഞം
  സിഎച്ച് സെന്റ‍റിനു സമീപം സി എസ് നിവാസിൽ ടി ചെല്ലമ്മാൾ (96)  നിര്യാതയായി.  മക്കൾ: രവീന്ദ്രൻ ചെട്ടിയാർ, പരേതനായ മണികണ്ഠൻ ചെട്ടിയാർ.  മരുമക്കൾ: ശാന്തകുമാരി, വിജയകുമാരി.  മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 10.30ന്.
   
 • കെ കൃഷ്ണപിള്ള
  തിരുവനന്തപുരം
  ശ്രീവരാഹം മുക്കോലയ്ക്കൽ ‘ആതിര ’ യിൽ (എംആർഎ 5ഇ) കെ കൃഷ്ണപിള്ള (90) നിര്യാതനായി. പ്രാവച്ചമ്പലം ശ്രീകൃഷ്ണവിലാസം കുടുംബാംഗമാണ്. ഭാര്യ:ബി  ഓമനയമ്മ (റിട്ട. ലോട്ടറീസ് വകുപ്പ്). മക്കൾ: സുധ (സെൻട്രൽ കോഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ്,  എൻസിയുഐ),ഡോ. സുമ (അസോ. പ്രൊഫസർ , എൻഎസ്‌എസ്‌ ട്രയിനിങ്‌ കോളേജ് പന്തളം), സുധീർ. മരുമക്കൾ:  പരേതനായ പി എസ് വേണുഗോപാൽ കുറുപ്പ്, സന്തോഷ് തമ്പാനൂർ (ആകർഷ് മാർക്കറ്റിങ്‌), കെ എസ്‌ നിഷ (ഇൻഫർമേഷൻ കേരള മിഷൻ).
   
 • മധുസൂദനൻനായർ
  വട്ടപ്പാറ
  കണക്കോട്‌ ചെക്കാലവിളാകത്തുവീട്ടിൽ മധുസൂദനൻനായർ (56) നിര്യാതനായി. ഭാര്യ: ജയ. മകൻ: വിഷ്‌ണു. മരണാനന്തരചടങ്ങ്‌ വ്യാഴാഴ്‌ച രാവിലെ എട്ടിന്‌.
പ്രധാന വാർത്തകൾ
 Top