13 October Sunday

ഏറാമല പഞ്ചായത്തിന്റെ വാഹനം 
ടിപ്പറിൽ ഇടിച്ചു; ഡ്രൈവർ ഓടിരക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

ഏറാമല പഞ്ചായത്തിന്റെ വാഹനം ടിപ്പർലോറിയിൽ ഇടിച്ച നിലയിൽ

നാദാപുരം 
ഏറാമല പഞ്ചായത്തിന്റെ വാഹനം പുറമേരിയിൽ ടിപ്പർ ലോറിയിൽ ഇടിച്ചുകയറി. പഞ്ചായത്ത് വാഹനത്തിലെ ഡ്രൈവർ ഓടിരക്ഷപ്പെട്ടു. വെള്ളി വൈകിട്ട് അഞ്ചോടെ പെട്രോൾ പമ്പിന് സമീപമാണ് അപകടം. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയിലേക്ക് നാദാപുരം ഭാഗത്തുനിന്ന്‌ വരികയായിരുന്ന ജീപ്പ് ഇടിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്‌ ഉൾപ്പെടെയുള്ളവർ ജീപ്പിൽ ഉണ്ടായിരുന്നു. അപകടം നടന്ന ഉടൻ ഡ്രൈവർ സ്ഥലത്തുനിന്ന്‌ ഓടിരക്ഷപ്പെട്ടു. ലോറി ഉടമ കല്ലാച്ചി സ്വദേശി ടി പി രഞ്ജിഷ്  പിന്നീട് ഡ്രൈവറെ ഇടവഴിയിൽനിന്ന്‌ കണ്ടെത്തി. പൊലീസിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ തയ്യാറായില്ല. പൊലീസ് എത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ഇയാൾ സ്ഥലത്തുനിന്ന്‌ ഓടിരക്ഷപ്പെട്ടു.
ആർഎംപി പ്രവർത്തകനായ ഡ്രൈവർ മദ്യലഹരിയിലാണ് ജീപ്പ് ഓടിച്ചതെന്നും മെഡിക്കൽ പരിശോധന നടത്തണമെന്നും ലോറി ഉടമ രഞ്ജിഷ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ഓടിരക്ഷപ്പെട്ടത്. വാഹനം നാദാപുരം സ്റ്റേഷനിലേക്ക് മാറ്റി. രഞ്ജിഷ് നാദാപുരം പൊലീസിൽ പരാതി നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top