അഭിഭാഷകർ വനിതാ ദിനം ആചരിച്ചു

കൊച്ചി : ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ജില്ലാ കോടതി യൂണിറ്റിന്റെ വനിതാ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാചരണം സംഘടിപ്പിച്ചു. ചിൽഡ്രൻസ് ഹോമിൽ നടന്ന പരിപാടിയിൽ പോക്സോ സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ബിന്ദു പി എ നിയമ ബോധവൽക്കരണ ക്ലാസ് നയിച്ചു. ലോയേഴ്സ് യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം മറിയാമ്മ മേഴ്സി പുസ്തക വിതരണം നടത്തി. വനിതാ സബ് കമ്മിറ്റി കൺവീനർ ടി സുജ , ടി എസ് അരുണിമ എന്നിവർ സംസാരിച്ചു.









0 comments