ഇന്ത്യാഗേറ്റിലും കുടുംബശ്രീ രുചി; കഫേ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: കുടുംബശ്രീയുടെ രുചി രാജ്യ തലസ്ഥാനത്തെത്തിച്ച് കുടുംബശ്രീ കഫേ മന്ത്രി എം ബി രാജേഷ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നല്ല നാടൻ ഊണും മീൻ കറിയും ആസ്വദിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്, തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി വി അനുപമ തുടങ്ങിയവരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
കേരളത്തിനു പുറത്തെ കുടുംബശ്രീയുടെ ആദ്യ സ്ഥിരം ഭക്ഷണശാല ഇന്ത്യ ഗേറ്റിന് അടുത്തായി ഒന്നരമാസമായി ട്രയൽ റൺ അടിസ്ഥാനത്തിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. നിലവിൽ വയനാട് ജില്ലയിലെ കുടുംബശ്രീ യൂണിറ്റ് തംബുരുവിലെ സീന മനോജ്, ശ്രീജ, അനു പ്രകാശ്, ലിസി പൗലോസ്, ഉഷാകുമാരി എന്നിവരാണ് കഫേ നടത്തുന്നത്. ഓരോ ജില്ലകളിൽ നിന്നുള്ള കുടുംബശ്രീ യൂണിറ്റുകൾക്കാണ് ഓരോ മാസത്തെയും നടത്തിപ്പ്.
കോട്ടയം സ്വദേശി ടി എസ് ജിതിൻ ആണ് മുഖ്യ പാചകക്കാരൻ. കുടുംബശ്രീ യൂണിറ്റിന് പരിശീലനം നൽകുന്ന സ്ഥാപനമായ റിസേർച്ച് ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (ഐഫ്രം) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ പി അജയകുമാർ മേൽനോട്ടം നിർവഹിക്കുന്നു.









0 comments