ഫോൺ നോക്കി കിടന്നാണോ ഉറക്കം..! എന്നാൽ പണി കിട്ടാൻ സാധ്യതയുണ്ട്

പ്രതീകാത്മക ചിത്രം
രാത്രി ഉറങ്ങും വരെ ഫോൺ നോക്കിയിരിക്കുന്നവരാണ് ഇപ്പോൾ ഭൂരിഭാഗം ആൾക്കാരും. എന്നാൽ ഇത് നിങ്ങളുടെ ഉറക്കത്തെ എത്രത്തോളമാണ് ബാധിക്കുക എന്നത് ഒരു ഗൗരവമേറിയ വിഷയമാണ്. നന്നായി ഉറങ്ങാൻ ചെറിയ പ്രകാശം പോലും നമുക്കൊരു തടസമാകും. ശരിയായ ഉറക്കം കിട്ടണമെങ്കിൽ ഇടനാഴിയിൽ നിന്ന് വരുന്ന ചെറിയ വെളിച്ചം, എ സിയുടെ ഡിസ്‌പ്ലേയിൽ നിന്ന് വരുന്ന വെളിച്ചം എന്നിവ പോലും ഒഴിവാക്കണമെന്നാണ് പഠനങ്ങൾ പറയുന്നത്. പരമാവധി ഉറക്കക്കുറവ് മൂലം ബുദ്ധിമുട്ടുന്നവരൊക്കെ ബ്ലാക്ക് ഔട്ട് കർട്ടനുകളോ സ്ലീപ് മാസ്കുകളോ ഉപയോഗിക്കുന്നത് നല്ലതാണ്.
ഉറങ്ങുന്നതിന് ചുരുങ്ങിയത് മുക്കാൽ മണിക്കൂർ മുൻപെങ്കിലും ഫോൺ മാറ്റിവച്ചാൽ നല്ല ഉറക്കം ലഭിക്കുകയുള്ളു. ചായ, കാപ്പി തുടങ്ങിയ ഉത്തേജക പാനീയങ്ങളെല്ലാം ഒഴിവാക്കുന്നത് നന്നായി ഉറങ്ങാൻ സഹായിക്കും. പകരം ഇളംചൂടുള്ള പാൽ കുടിക്കുന്നത് നല്ലതാണ്. ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഒരുപാട് വെള്ളം കുടിക്കുന്നത് ഉറക്കം മുറിഞ്ഞ് പോകുന്നത് ഒഴിവാക്കും. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കുന്നത് അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കി നല്ല ഉറക്കം തരും. ദഹിക്കാൻ ബുദ്ധിമുട്ടുള്ള ആഹാരം ഒഴിവാക്കി ലഖുവായ ഭക്ഷണം കഴിക്കാം. പരമാവധി വെളിച്ചം ഒഴിവാക്കി ഉറങ്ങുന്നത് തുടർച്ചയായ ഉറക്കം താരം സഹായിക്കും.









0 comments