പാദപരിചരണം പ്രമേഹരോഗികളില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 03, 2017, 02:11 PM | 0 min read

ദിവസവുമുള്ള ലഘു നടത്തം ആരോഗ്യത്തിനു വളരെ നല്ലതാണ്.

പാദത്തിലുള്ള വൃണങ്ങള്‍, അംഗഛേദം എന്നിവ പ്രമേഹരോഗികളില്‍ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളും സ്വതന്ത്രചലനത്തിനു തടസ്സവും സൃഷ്ടിക്കും.  കൃത്യമായതും ശ്രദ്ധയോടുകൂടിയതുമായ പാദപരിചരണം ഇത്തരം അപകടസാദ്ധ്യതകള്‍ ഒഴിവാക്കാന്‍ സഹായകമാണ്.  നമ്മുടെ രാജ്യത്തില്‍ ഒരു വര്‍ഷം ഏകദേശം ഒരു ലക്ഷത്തിലധികം വ്യക്തികളുടെ പാദഭാഗങ്ങള്‍ മുറിച്ചുമാറ്റേണ്ടി വരുന്നുവെന്നത് അത്യധികം ഭീതിജനിപ്പിക്കുന്ന ഒരു കാര്യമാണ്.  അതിനാല്‍ കൃത്യമായ അപകടസാധ്യത നിര്‍ണയം അത്യന്താപേക്ഷിതമാണ്.

    10 വര്‍ഷത്തിലധികമായി പ്രമേഹമുള്ള പുരുഷ•ാരില്‍ വ്രണങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.  ഗ്ളൂക്കോസ് നില നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍, ഹൃദ്രോഗികള്‍, വൃക്കരോഗികള്‍ തുടങ്ങിയവര്‍ക്ക് അപകട സാധ്യത കൂടുതലാണ്.  താഴെപ്പറയുന്ന അവസ്ഥകള്‍ പാദങ്ങള്‍ മുറിച്ചു കളയേണ്ടുന്ന സ്ഥിതി വരെ എത്തിക്കും.

 പെരുപ്പ്, മരവിപ്പ്, സ്പര്‍ശന ശക്തിക്കുറവ് ,രക്തസമ്മര്‍ദ്ദം, ചെമപ്പു നിറമുണ്ടാകള്‍, ആണി, തഴമ്പ്, എല്ലുകളുടെ രൂപമാറ്റം    തുടങ്ങിയവ കുറഞ്ഞതോ ഇല്ലാത്തതോ ആയ ഉപരിതല നാഡിയിടിപ്പ് നേരത്തെ വൃണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ നഖങ്ങളിലെ കഠിനമായ രോഗബാധ

പാദനിരീക്ഷണം

എല്ലാ പ്രമേഹരോഗകളും കുറഞ്ഞത് വര്‍ഷത്തിലൊരിക്കലെങ്കിലും പാദങ്ങള്‍ അപകടസാധ്യതയിലുള്ളതാണോയെന്ന് പരിശോധിക്കേണ്ടതാണ്.

സ്പര്‍ശന ശക്തി, പാദഘടന, ഞരമ്പുകള്‍, ത്വക്ക് എന്നിവയുടെ അവസ്ഥ പരിശോധിപ്പിക്കുക.

ഒന്നോ അതിലധികമോ അപകടസാധ്യതയുള്ള രോഗികള്‍ കൂടുതല്‍ സാധ്യതകളുണ്ടാകാതെ തുടര്‍ച്ചയായി പാദങ്ങളുടെ അവസ്ഥ പരിശോധിക്കേണ്ടതാണ്.

മുന്‍കരുതലുകള്‍

1.    ഗ്ളൂക്കോസ് നില നിയന്ത്രിക്കുക
2.    പുകവലി, പുകയില പദാര്‍ത്ഥങ്ങള്‍ എന്നിവ ഉപേക്ഷിക്കുക
3.    പാദരക്ഷകള്‍, പാദപരിചരണം
4.    ഉയര്‍ന്ന അപകടസാദ്ധ്യതയുള്ള രോഗികള്‍ ദിവസവും സഹായിയെ കൊണ്ട് പാദങ്ങള്‍    പരിശോധിപ്പിക്കുക
5.    നഖത്തിന്റെ കോണുകള്‍ തൊലിയോട് ചേര്‍ത്ത് വെട്ടരുത്
6.    നാഡീമരവിപ്പുള്ള രോഗികള്‍ കൃത്യമായ അളവിലുള്ള ചെരുപ്പുകള്‍, ഷൂസുകള്‍, കുഷ്യനുള്ള     പാദരക്ഷകള്‍, മൈക്രോ സെല്ലുലാര്‍ റബര്‍ (ങഇഞ)/ പ്ളാസ്റ്റിക് കൊണ്ടുള്ള ചെരുപ്പുകള്‍ തുടങ്ങിയവ ഉപയോഗിക്കുക.
7.    സ്ട്രാപ്പുള്ള ചെരിപ്പുകള്‍ ഉപയോഗിക്കുന്നത് അവ ഊരിപ്പോകാതിരിക്കാന്‍ സഹായിക്കും.
8.    എല്ലുകള്‍ക്ക് രൂപമാറ്റം വന്നവര്‍ അവര്‍ക്ക് വേണ്ടുന്ന വിധത്തില്‍ രൂപകല്പന ചെയ്ത പാദരക്ഷകളോ,   നല്ല വീതിയുള്ള ചെരുപ്പുകളോ ധരിക്കുക
9.    പാദങ്ങളില്‍ മോയിസ്ച്ചറൈസറുകള്‍ ഉപയോഗിക്കുക.

പാദസംരക്ഷണം

ഇളം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് പാദങ്ങള്‍ ദിവസവും കഴുകുക

കാല്‍ വിരലുകള്‍ക്കിടയിലുള്ള ഭാഗവും പാദങ്ങളും ഈര്‍പ്പമില്ലാതെ സൂക്ഷിക്കുക

മോയിസ്ച്ചറൈസിങ്ങ് ലേപനങ്ങള്‍ ഉപയോഗിക്കുക.  എന്നാല്‍ അവ കാല്‍വിരലുകള്‍ക്കിടയില്‍ തേക്കരുത്.

പാദങ്ങളില്‍ കുരുക്കള്‍, മുറിവുകള്‍, ചുവപ്പ് നിറം തുടങ്ങിയവയുണ്ടോയെന്ന് പരിശോധിക്കുക.  അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്.

നഖം വൃത്തിയായി വെട്ടി സൂക്ഷിക്കുക

സോക്സുകള്‍ നിത്യവും മാറ്റുക.  വൃത്തിഹീനവും ഇറുകിയതുമായ സോക്സുകള്‍ ധരിക്കരുത്.

വീട്ടിനുള്ളിലും പുറത്തും നഗ്നപാദരായി നടക്കരുത്

ഷൂസുകളില്‍ പൊട്ടലുകള്‍, വിടവുകള്‍, കല്ലുകള്‍, ആണികള്‍ എന്നിവയുണ്ടോയെന്ന് പരിശോധിക്കുക.

നല്ല നടപ്പിനുവേണ്ടുന്നവ

*    മുറിവുകള്‍, ചുവപ്പ് നിറം, നീര്, നഖത്തിനു പ്രശ്നം എന്നിവയുണ്ടോ എന്ന് പാദങ്ങള്‍, അടിഭാഗ        മുള്‍പ്പടെ പരിശോധിക്കുക.
*    പാദങ്ങള്‍ മോയിസ്ച്ചറൈസു ചെയ്തു സൂക്ഷിക്കണം
*    ചൊറിഞ്ഞ് മുറിവുകള്‍, പോറലുകള്‍ എന്നിവയുണ്ടാവാതെ സൂക്ഷിക്കുക
*    കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ സമീപിച്ച് പരിശോധിപ്പിച്ചാല്‍ അംഗഛേദത്തിനുള്ള സാധ്യത         45% മുതല്‍ 85% വരെ കുറയ്ക്കാം.


ദിവസവും ചെയ്യാവുന്ന ചില ലഘു വ്യായാമങ്ങള്‍

1.     പാദങ്ങളിലേക്കുള്ള രക്തചംക്രമണം കൃത്യമായി നിലനിര്‍ത്തുക ഇതിനായി കാല്‍വിരലുകള്‍,         കണങ്കാലുകള്‍ തുടങ്ങിയവ ദിവസത്തില്‍ രണ്ടോ മൂന്നോ തവണ 5 മിനിറ്റു നേരം മടക്കുകയും         നിവര്‍ത്തുകയും ചെയ്യുക.
2.    ഉള്ളില്‍ എന്തെങ്കിലും വസ്തുക്കള്‍ ഉണ്ടെങ്കില്‍ ഷൂസുകള്‍ നന്നായി കുടഞ്ഞ് അവ കളഞ്ഞശേഷം         മാത്രം ധരിക്കുക
3.    രക്തത്തിലെ പഞ്ചസാരനില ആരോഗ്യകരമായി നില നിറുത്തുക.  നിയന്ത്രണ വിധേയമല്ലാത്ത         പഞ്ചസാരനില നാഡികളുടെ ക്ഷതത്തിനു കാരണമായേക്കാം.

പ്രമേഹരോഗികള്‍ ഒരിക്കലും ചെയ്യരുതാത്തവ
ചില മുന്‍ കരുതലുകള്‍

1.     ചൂടാക്കാനുള്ള പാഡുകള്‍, കുപ്പികള്‍ എന്നിവ ഒരിക്കലും ഉപയോഗിക്കരുത്.  അവ മൂലം         പൊള്ളലുകള്‍ ഉണ്ടാവാം
2.    കാല്‍പാദങ്ങള്‍ നേരെ ചൂടുവെള്ളത്തില്‍ മുക്കി വെയ്ക്കരുത്.  കൈകള്‍ ഉപയോഗിച്ച് ചൂടു        പരിശോധിച്ചതിനു ശേഷം മാത്രമേ അങ്ങനെ ചെയ്യാവൂ.
3.    തഴമ്പ്, ആണി എന്നിവ സ്വയം നീക്കം ചെയ്യരുത്, നിങ്ങളുടെ ഡോക്ടറെ അതിനുവേണ്ടി             സമീപിക്കുക.

നല്ല നടപ്പിനു വേണ്ടതും വേണ്ടാത്തതും

1.    ഇറുകിയതും, കനമുള്ളതും, ഇലാസ്റ്റിക് ഉള്ളതുമായ സോക്സുകള്‍ ധരിക്കരുത്.
2.    പാദങ്ങള്‍ നനഞ്ഞിരിക്കരുത്
3.    വീട്ടിനുള്ളില്‍ പോലും നഗ്നപാദരായി നടക്കരുത്

ചാര്‍ക്കോട്ട് ഫുട്ട്

    നാഡിമരവിപ്പുള്ള രോഗികളില്‍ എല്ലുകളും സന്ധികളും ബലഹീനമാകുന്ന അവസ്ഥയാണിത്.  നീര്, ചുവപ്പു നിറം, ചെറുചൂട്, വേദനയോടെയോ അല്ലാതെയോ സ്പര്‍ശനശേഷി നഷ്ടപ്പെടുക എന്നിവയാണ് ലക്ഷണങ്ങള്‍. അതിനാല്‍ രക്തത്തിലെ പഞ്ചസാര നില നിയന്ത്രണ വിധേയമായി സംരക്ഷിക്കുന്നത് നാഡീക്ഷതത്തില്‍ നിന്ന് രക്ഷിക്കും.  പാദങ്ങള്‍ ദിവസവും പരിശോധിക്കുക എന്തെങ്കിലും മാറ്റം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക.  നാഡീ മരവിപ്പുണ്ടാകാതെ ശ്രദ്ധിക്കുക.
മുന്‍കരുതലുകള്‍ പരിചരണത്തേക്കാള്‍ മികച്ചതാണ്.  അതിനാല്‍ നിങ്ങളുടെ പാദങ്ങള്‍ സൂക്ഷ്മതയോടെ സംരക്ഷിച്ചു ഉപയോഗിക്കു



deshabhimani section

Related News

View More
0 comments
Sort by

Home