ഗർഡർ അപകടം

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം കൈമാറി

Accident

ഗർഡർ വീണ്‌ മരിച്ച പള്ളിപ്പാട് തെക്കേക്കര കിഴക്ക് ജിഷ-്‌ണുഭവനത്തിൽ സി ആർ രാജേഷിന്റെ കുടുംബത്തിന് 
നിർമാണ കമ്പനി നൽകിയ ധനസഹായം തഹസീൽദാർ ബി പ്രദീപ് രാജേഷിന്റെ ഭാര്യ ഷൈലജക്ക് കൈമാറുന്നു

വെബ് ഡെസ്ക്

Published on Nov 16, 2025, 12:05 AM | 1 min read

ഹരിപ്പാട്

അരൂർ– തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണുണ്ടായ അപകടത്തിൽ മരിച്ച പള്ളിപ്പാട് തെക്കേക്കര കിഴക്ക് ജിഷ-്‌ണുഭവനത്തിൽ സി ആർ രാജേഷിന്റെ കുടുംബത്തിന് നിർമാണ കമ്പനി അശോക ബിൽഡ്കോൺ ലിമിറ്റഡ് 25 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കൈമാറി. ശനി പകൽ 11.30-ന് തഹസീൽദാർ ബി പ്രദീപ് പള്ളിപ്പാട്ടെ വീട്ടിലെത്തി രാജേഷിന്റെ ഭാര്യ ഷൈലജക്ക് തുക കൈമാറി. കമ്പനി കൺസ്ട്രക്ഷൻ മാനേജർ സിബിൽ ശ്രീധർ, പഞ്ചായത്തംഗം റേച്ചൽ വർഗീസ്, സ-്‌പെഷ്യൽ തഹസീൽദാർ ബിജി, പൊതുപ്രവർത്തകനായ ജോമോൻ കൊളഞ്ഞിക്കൊമ്പിൽ എന്നിവരും ഒപ്പമെത്തി. രാജേഷിന്റെ അച്ഛൻ രാജപ്പൻ, അമ്മ സരസമ്മ, മക്കളായ ജിഷ-്‌ണുരാജ്, കൃഷ-്‌ണവേണി എന്നിവരും റവന്യൂ, വില്ലേജ്, പൊലീസ് ഉദ്യോഗസ്ഥരും ബന്ധുക്കളും നാട്ടുകാരും വീട്ടിലുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home