ആദ്യഘട്ടം 3,500 പൊലീസുകാർ

മണ്ഡലകാലത്തിന്റെ ആദ്യഘട്ടത്തിൽ 3,500 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്ക് നിയോഗിച്ചതായി അഡീഷണൽ എസ്‌പി പി വി ബേബി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സന്നിധാനം, നിലയ്ക്കൽ, വടശ്ശേരിക്കര എന്നിവിടങ്ങളിലായി മൂന്ന് താൽക്കാലിക പൊലീസ് സ്റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചു. ആറ് ഘട്ടമായാണ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കുക.
നിലയ്ക്കലിൽ ഏകദേശം 10,000 വാഹനങ്ങൾ പാർക്ക് ചെയ്യാനാകും. 14 വരെ സീറ്റുകളുള്ള വണ്ടികൾക്ക് പമ്പയിൽ പാർക്ക് ചെയ്യാൻ അവസരമൊരുക്കും. കാലാവസ്ഥ, പാർക്കിങ് സ്ഥലപരിമിതി എന്നിവ അടിസ്ഥാനമാക്കിയാകാമിത്. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ
70ഓളം പൊലീസുകാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചു. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിലായി 100 സിസിടിവി ക്യാമറകളും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.









0 comments