print edition സ്‌ത്രീകളുടെയും കുട്ടികളുടെയും നഗ്നത പകർത്തിയ
ലീഗ് പ്രവർത്തകൻ പിടിയിൽ

muslim league.jpg
വെബ് ഡെസ്ക്

Published on Nov 16, 2025, 01:07 AM | 1 min read

താനൂർ: സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യദൃശ്യങ്ങൾ ഒളികാമറയിലും മൊബൈൽ ഫോണിലും പകർത്തിയ മുസ്ലിംലീഗ് പ്രവർത്തകൻ പിടിയിൽ. ആലുങ്ങൽ അബ്ദുൽ കാദറി (41)നെയാണ് താനൂർ പൊലീസ് പിടികൂടിയത്‌. ഇയാൾക്കെതിരെ രണ്ട് കേസ് രജിസ്റ്റർചെയ്തിരുന്നു. തുടർന്ന് വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ എയർപോർട്ട്‌ പരിസരത്തുനിന്നാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌.


പ്രതിയുടെ മൊബൈൽഫോൺ പരിശോധിച്ചതിൽ രഹസ്യമായി പകർത്തിയ നിരവധി വീഡിയോകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇവ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ടോയെന്നും നീലച്ചിത്ര റാക്കറ്റുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മുസ്ലിംലീഗ്, കെഎംസിസി എന്നിവയുടെ സജീവ പ്രവർത്തകനാണ് അബ്ദുൽ കാദർ. താനൂർ ഡിവൈഎസ്‌പി പി പ്രമോദിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ കെ ടി ബിജിത്ത്, എസ്ഐ എൻ ആർ സുജിത്, സിപിഒമാരായ അനിൽകുമാർ, മുസ്തഫ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Home