വികസന സന്ദേശ ജാഥ ആരംഭിച്ചു

എൽഡിഎഫ് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ വികസന സന്ദേശ ജാഥ സിപിഐ എം ഏരിയ സെക്രട്ടറി സി ഷാംജി ഉദ്ഘാടനം ചെയ്യുന്നു
അമ്പലപ്പുഴ
എൽഡിഎഫ് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ വികസന സന്ദേശ പ്രചാരണ കാൽനട ജാഥക്ക് തുടക്കമായി. സിപിഐ എം ഏരിയ സെക്രട്ടറി സി ഷാംജി ജാഥാ ക്യാപ്റ്റൻ എ ഓമനക്കുട്ടന് പതാക കൈമാറി ഉദ്ഘാടനംചെയ്തു. ജി സുരേഷ് അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി ഇ കെ ജയൻ, ജാഥ മാനേജർ എ രമണൻ, കെ മോഹൻ ദാസ്, ജി ഷിബു, പി അരുൺ കുമാർ, പ്രശാന്ത് എസ് കുട്ടി, അഡ്വ.കരുമാടി ശശി എന്നിവർ സംസാരിച്ചു. ഞായർ രാവിലെ 9 ന് ശക്തീശ്വരിയിൽ നിന്നാരംഭിക്കുന്ന ജാഥ വെള്ളക്കട, കട്ടക്കുഴി, കൊച്ചട്ടിയിൽ, കോമന, വെള്ളാഞ്ഞിലി, സുനാമി കോളനി എന്നിവിടങ്ങളിൽ പര്യടനം നടത്തും. എച്ച് സലാം എം എൽ എ സമാപന സമ്മേളനം ഉദ്ഘാടനംചെയ്യും.









0 comments