റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 18 മുതൽ

ഇരിങ്ങാലക്കുട
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 18 മുതൽ 21 വരെ ഇരിങ്ങാലക്കുടയിൽ നടക്കും. 19ന് രാവിലെ 9.30ന് പ്രധാന വേദിയായ ടൗൺ ഹാളിൽ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും. സബ് കലക്ടർ അഖിൽ വി മേനോൻ, അശോകൻ ചരുവിൽ എന്നിവർ മുഖ്യാതിഥികളാകും. 21ന് സമാപന സമ്മേളനം കലക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യും. 22 വേദികളിൽ 8500 ഓളം വിദ്യാർഥികൾ പങ്കെടുക്കും. സംസ്കൃതോത്സവം നാഷണൽ സ്‌കൂളിലും അറബിക് കലോത്സവം ഗവ. എൽപി സ്‌കൂളിലുമാണ്. സംഘാടക സമിതി പ്രോഗ്രാം കമ്മിറ്റി ഓഫീസുകൾ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിക്കും. ഗായത്രി ഹാളിലാണ് ഭക്ഷണശാല. 17ന് പകൽ മൂന്നിന് ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്‌കൂളിൽ നിന്ന് ആരംഭിക്കുന്ന സ്വർണക്കപ്പ് വഹിച്ചുള്ള ഘോഷയാത്ര അഞ്ചിന് ടൗൺ ഹാളിൽ സമാപിക്കും. വിദ്യാഭ്യാസ ഉപഡയറക്ടർ പി എം ബാലകൃഷ്‌ണൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ഷൈല, വൈസ് ചെയർമാൻ എ സി സുരേഷ്, കമ്മിറ്റി കൺവീനർമാരായ ഷിജി ശങ്കർ, സി പി ജോബി, പി ടി സെമിറ്റോ, സി വി സ്വപ്‌ന എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.









0 comments