പൂവാർ ‘പവർഫുൾ’

ലൈഫ് പദ്ധതിപ്രകാരം  നിർമിച്ച വീട്

ലൈഫ് പദ്ധതിപ്രകാരം നിർമിച്ച വീട്

വെബ് ഡെസ്ക്

Published on Nov 16, 2025, 12:06 AM | 1 min read

കോവളം

കടലും കായലും കണ്ടൽക്കാടും ദൃശ്യഭംഗി ഒരുക്കുന്ന പൂവാറിൽ വികസനത്തിരയിളക്കം സൃഷ്ടിച്ച് എൽഡിഎഫ്. നാടിന്റെ എല്ലാ മേഖലകളെയും സ്പർശിച്ച വികസനമാണ് 15 വർഷമായി തുടരുന്ന എൽഡിഎഫ് ഭരണത്തിലുണ്ടായത്. ജെ ലോറൻസ് പ്രസിഡന്റും സീനത്ത് ജിസ്തി വൈസ് പ്രസിഡന്റുമായ ഭരണസമിതിയും സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളുമായി മുന്നേറുകയാണ്. ​നൂറുകണക്കിന് സഞ്ചാരികളെത്തുന്ന പൂവാർ ബീച്ച് പരിസരം സന്ധ്യ കഴിഞ്ഞാൽ വെളിച്ചമില്ലാത്ത അവസ്ഥയായിരുന്നു. ഇതിന് പരിഹാരമെന്നനിലയിൽ പഞ്ചായത്ത് 101 സോളാർ ലൈറ്റുകൾ സ്ഥാപിച്ചു. പൂവാർ പൊഴിക്കരമുതൽ എരിക്കിലുവിളവരെ നീളുന്ന തീരദേശ റോഡിലാണ് 10 ലക്ഷം ചെലവിട്ട്‌ സോളാർ ലൈറ്റുകൾ സ്ഥാപിച്ചത്. പൂവാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തി. വെയ്റ്റിങ്‌ ഏരിയ നവീകരിക്കുകയും ആശുപത്രിയിൽ പാർക്കിങ് സൗകര്യം ഒരുക്കുകയും ചെയ്തു. ലാബ്, ഫാർമസി സൗകര്യങ്ങളും ഒരുക്കി. പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളും നടത്തിവരുന്നു. വിദ്യാഭ്യാസരംഗത്തും വലിയ ഇടപെടലാണ് പഞ്ചായത്ത് ഭരണസമിതി നടത്തിയത്. അരുമാനൂർ എൽപിഎസ്, ന്യൂ എൽപിഎസ് എന്നിവിടങ്ങളിൽ ഓരോ കോടി ചെലവിൽ പുതിയ കെട്ടിടം നിർമിച്ചു. പൂവാർ ഹൈസ്കൂളിന് പുതിയ കെട്ടിടം. സ്കൂളുകളിൽ വർണക്കൂടാരങ്ങൾ, ചുറ്റുമതിൽ തുടങ്ങിയവയും നിർമിച്ചു. അങ്കണവാടികൾക്ക് പുതിയ കെട്ടിടങ്ങളും ഭൂമിയും ഉൾപ്പെടെ ലഭ്യമാക്കി. ​



deshabhimani section

Related News

View More
0 comments
Sort by

Home