എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

ഷാരൂഖാൻ വൈശാഖ്
കൊച്ചി
ചേരാനല്ലൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. ചേരാനല്ലൂർ കേശവമേനോൻ റോഡിനുസമീപം നടത്തിയ പരിശോധനയിൽ ഏലൂർ ഉദ്യോഗ്‌മണ്ഡൽ ഇടക്കളത്തിൽ പി എൽ വൈശാഖിനെയും (30) ചേരാനല്ലൂർ പെട്രോൾപമ്പിനുസമീപം നടത്തിയ പരിശോധനയിൽ ബംഗാൾ സ്വദേശി ഷാരൂഖാനെയുമാണ് (32) പിടികൂടിയത്.
വൈശാഖിന്റെ പക്കൽനിന്ന് 4.10 ഗ്രാം എംഡിഎംഎയും 0.83 ഗ്രാം കഞ്ചാവും കണ്ടെടുത്തു. 7.620 കിലോ കഞ്ചാവാണ് ഷാരൂഖാന്റെ പക്കൽനിന്ന് പിടികൂടിയത്. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ കെ എ അബ്‌ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.









0 comments