‘എന്റെ സ്കൂള്‍ എന്റെ അഭിമാനം' -
റീൽസ് മത്സരം: 10 സ്‌കൂളുകൾക്ക് പുരസ്‌കാരം

കൈറ്റിന്റെ 'എന്റെ സ്കൂള്‍ എന്റെ അഭിമാനം' റീല്‍സ് മത്സരത്തില്‍ വിജയികളായ ജില്ലയിലെ സ്കൂളുകളിലെ വിദ്യാർഥികൾ പുരസ്‌കാരങ്ങളുമായി
കാസർകോട്
പൊതുവിദ്യാലയങ്ങള്‍ക്കായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എഡ്യൂുക്കേഷന്‍ (കൈറ്റ്) നടത്തിയ 'എന്റെ സ്കൂള്‍ എന്റെ അഭിമാനം' റീൽസ് മത്സരത്തിലെ ജില്ലയിൽ 10 സ്‌കൂളുകൾക്ക് പുരസ്‌കാരം. കുണ്ടംകുഴി, കുട്ടമത്ത്, എളമ്പച്ചി, കയ്യൂർ, തച്ചങ്ങാട്, കാഞ്ഞിരപ്പൊയിൽ ജിഎച്ച്‌എസ്‌എസ്, കാഞ്ഞങ്ങാട് ദുർഗ എച്ച്‌എസ്എസ്, നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ, കൈക്കോട്ടുകടവ് വിഎച്ച്‌എസ്‌എസ്, ചെർക്കള മാർത്തോമ എച്ച്എസ് ഫോർ ദ ഡെഫ് സ്കൂളുകളാണ് കൈറ്റ് ജില്ലാ കേന്ദ്രത്തിൽ പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഓൺലൈനായി നടന്ന ചടങ്ങ് പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്‍ എസ് കെ ഉമേഷ് ഉദ്‌ഘാടനംചെയ്‌തു. കൈറ്റ് വിക്ടേഴ്സ് ചാനല്‍ ലൈവായി സംപ്രേഷണംചെയ്ത ചടങ്ങില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ ആശയവിനിമയം നടത്തി. ജില്ലാ കോ-ഡിനേറ്റര്‍ റോജി ജോസഫ് സംസാരിച്ചു. പൊതുവിദ്യാലയങ്ങളിലെ മികവുകള്‍ മറ്റ് വിദ്യാലയങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നടന്ന റീല്‍സ് മത്സരത്തെത്തുടർന്ന് കൈറ്റ് വിക്ടേഴ്സിന്റെ ആഭിമുഖ്യത്തില്‍ ‘ഹരിതവിദ്യാലയം' റിയാലിറ്റി ഷോ ഡിസംബര്‍ അവസാനം മുതല്‍ സംപ്രേഷണം ചെയ്യും. അപേക്ഷിക്കേണ്ട തീയതി 20 വരെ നീട്ടി.









0 comments