നീലേശ്വരം നഗരസഭ
എൽഡിഎഫ് സ്ഥാനാർഥികൾ പര്യടനം തുടങ്ങി

നീലേശ്വരം നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥികൾ കയ്യൂർ രക്തസാക്ഷി പള്ളിക്കാൽ അബൂബക്കറിന്റെ പാലായിയിലെ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയശേഷം പര്യടനത്തിന് തുടക്കം കുറിച്ചപ്പോൾ
നീലേശ്വരം
നീലേശ്വരം നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥികൾ കയ്യൂർ രക്തസാക്ഷി പള്ളിക്കാൽ അബൂബക്കറിന്റെ പാലായിയിലെ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി പര്യടനം തുടങ്ങി. എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി വിജയകുമാർ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി എം രാജൻ, പി ഭാർഗവി, രമേശൻ കാര്യങ്കോട്, പി പി മുഹമ്മദ്‌റാഫി, ടി വി ശാന്ത, പി മനോഹരൻ എന്നിവർ സംസാരിച്ചു. കെ പി രവീന്ദ്രൻ സ്വാഗതം പറഞ്ഞു.









0 comments