ഏറെയുണ്ട് കിളിമാനൂര്‍ മാതൃക

വിളക്കാട്ടുകോണത്ത് ലൈഫ് പദ്ധതിയിൽ വനിർമിച്ച ഭവന സമുച്ചയം
കിളിമാനൂര്‍
തലചായ്ക്കാന്‍ വീടോ, ഒരുതരി മണ്ണോ ഇല്ലാതിരുന്ന പട്ടികജാതി കുടുംബങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ ഭവനസമുച്ചയം നിർമിച്ച് നൽകി മാതൃക തീർത്ത കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് സർവ മേഖലയിലും സൃഷ്‌ടിച്ച വലിയ മാറ്റം. ബ്ലോക്ക് പഞ്ചായത്തിനുകീഴില്‍ കേശവപുരം, പള്ളിക്കല്‍ സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ പ്രവര്‍ത്തിക്കുന്നു. പ്രതിവര്‍ഷം 50ലക്ഷത്തിലധികം രൂപയാണ് മരുന്നുവാങ്ങാന്‍ ചെലവഴിക്കുന്നത്. കേശവപുരം ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് രണ്ട് ഏക്കര്‍ ഭൂമി വാങ്ങി. ഇവിടെ സംസ്ഥാന സര്‍ക്കാരിന്റെ അഞ്ചുകോടി രൂപ വിനിയോഗിച്ച് പുതിയകെട്ടിടം നിര്‍മിക്കുന്നതിന്റെ ജോലികൾ ആരംഭിച്ചു. പാലിയേറ്റീവ് പരിചരണവും ഗൃഹസന്ദര്‍ശനവും നടക്കുന്നു. ആരോഗ്യഭവനം പദ്ധതിയിൽ ജീവിതശൈലീരോഗങ്ങള്‍ പരിശോധിക്കുന്നതിന് വളന്റിയര്‍മാര്‍ വീടുകളിൽ എത്തുന്നു. സംസ്ഥാന എക്കോ ഫ്രണ്ട്‌ലി പുരസ്കാരം, കായകല്‍പ്പ്, ആര്‍ദ്രം പുരസ്കാരങ്ങൾ ആരോഗ്യ മേഖലയിൽ ലഭിച്ചു. ബ്ലോക്ക് പരിധിയിലെ മുഴുവൻപേരും ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചു. 5.92 കോടി ചെലവിൽ ഭൂമിയും വീടും ഇല്ലാത്ത പാവപ്പെട്ടവർക്ക് ഭവനസമുച്ചയങ്ങൾ യാഥാർഥ്യമാക്കി. വിളക്കാട്ടുകോണത്ത് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ മൂന്ന് ഭവനസമുച്ചയമാണ് നിര്‍മിക്കുന്നത്. 18 യൂണിറ്റടങ്ങിയ ഭവനസമുച്ചയം നാടിന് സമര്‍പ്പിച്ചു. രണ്ട് ഭവനസമുച്ചയത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ജില്ലയില്‍ ഏറ്റവുമധികം നെല്‍ക്കൃഷിയുള്ളത് കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലാണ്. ഭൂമിമിത്ര എന്ന പേരില്‍ കര്‍ഷകക്കൂട്ടായ്മ ഉണ്ടാക്കി. നെല്ല് സംഭരിച്ച് കെഎംആര്‍ റൈസ് എന്ന പേരില്‍ വിപണനം ചെയ്യുന്നു. തരിശുരഹിത പദ്ധതിയുടെ ഭാഗമായി 100 ഏക്കറില്‍ പച്ചക്കറിക്കൃഷിയും 150 ഇടത്ത് പൂകൃഷിയും ആരംഭിച്ചു. നൂറിലധികം പച്ചത്തുരുത്തുകള്‍ സ്ഥാപിച്ച് സമ്പൂര്‍ണ ഹരിത ബ്ലോക്കായിമാറി. പ്രസിഡന്റ് ബി പി മുരളിയുടെയും വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണിക്കൃഷ്ണന്റെയും നേതൃത്വത്തിലാണ് എൽഡിഎഫ് ഭരണസമിതിയുടെ പ്രവർത്തനങ്ങൾ.








0 comments