print edition മുഖ്യമന്ത്രിയായി നിതീഷ് തുടരും

ന്യൂഡൽഹി: ബിഹാറിൽ എൻഡിഎ, സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്നു. ജെഡിയു മികച്ച പ്രകടനം നടത്തിയ സാഹചര്യത്തിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരും. ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരെ നൽകണോയെന്ന കാര്യത്തിൽ നിതീഷിന്റെ നിലപാട് നിർണായകമാകും. 19 സീറ്റിൽ ജയിച്ച ചിരാഗ് പസ്വാന്റെ എൽജെപി (രാംവിലാസ്) ഉപമുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടാനിടയുണ്ട്. ഉപേന്ദ്ര കുശ്‌വാഹയുടെയും ജിതൻ റാം മാഞ്ചിയുടെയും പാർടികൾക്കും മന്ത്രിസഭയിൽ പങ്കാളിത്തം നൽകേണ്ടിവരും. ചിരാഗ് പസ്വാന്റെ നേതൃത്വത്തിൽ എൽജെപി പ്രതിനിധി സംഘം ശനിയാഴ്‌ച നിതീഷ് കുമാറിനെ സന്ദർശിച്ചു. ജെഡിയുവും എൽജെപിയുമായി ഭിന്നതകളുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് സന്ദർശനം.









0 comments