പി എസ് ശ്രീധരൻ അനുസ്‌മരണം

പി എസ് ശ്രീധരൻ അനുസ്‍മരണ സമ്മേളനം കെഎസ്എസ്‍പിയു ജില്ലാ സെക്രട്ടറി കെ സോമനാഥപിള്ള ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആലപ്പുഴ ടൗൺ ബ്ലോക്ക് കമ്മിറ്റി ആദ്യകാല നേതാവ് പി എസ് ശ്രീധരനെ അനുസ്മരിച്ചു. ജില്ലാ സെക്രട്ടറി കെ സോമനാഥപിള്ള ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ടൗൺ ബ്ലോക്ക് പ്രസിഡന്റ് എസ് സുഗുണൻ അധ്യക്ഷനായി. ജില്ലാ ട്രഷറർ മുഹമ്മദ് യൂനൂസ് അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി നരേന്ദ്രൻനായർ, പി കെ വിലാസിനി, വി പി ശങ്കരൻനായർ എന്നിവർ സംസാരിച്ചു. ജില്ലാ മന്ദിരത്തിൽ പി എസ് ശ്രീധരന്റെ ഫോട്ടോ ജില്ലാ സെക്രട്ടറി കെ സോമനാഥപിള്ള അനാച്ഛാദനംചെയ്തു.









0 comments