മണിപ്പൂരിൽ നിന്നും കലാപങ്ങളുടെ വാർത്തകൾ മാത്രമല്ല

വെബ് ഡെസ്ക്

Published on Aug 10, 2025, 06:04 PM | 1 min read| Watch Time : 3m 0s

ണിപ്പൂരിൽ നിന്നും കലാപങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും വാർത്തകൾ മാത്രമല്ല. കലയിലും സംഗീതത്തിലും ഈടുറ്റ കരുതലുകളുള്ള ദേശം എല്ലാ സഹനങ്ങൾക്കും ഇടയിലും അവരുടെ അടയാളങ്ങൾ കാത്ത് സൂക്ഷിക്കുന്നു. രംഗകലയിലെ പ്രതിഭാധനനായ അവരുടെ ആചാര്യനെയാണ് കാലുഷ്യങ്ങളുടെ നാളുകൾക്കിടയിൽ കഴിഞ്ഞ മാസം നഷ്ടമായത്. രത്തൻ തിയാമിന്റെ വേർപാട് തോരാത്ത സങ്കടമായി പെയ്യുന്നു.


അവസാന നാളുകളിൽ തന്റെ രോഗശയ്യയിൽ പേരക്കുട്ടിയുടെ പാട്ട് കേട്ട് കിടക്കുന്ന രത്തൻ തിയാമിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. രബീന്ദ്ര സംഗീതം ആലപിക്കുന്ന കൊച്ചു മകൾ ഗുഞ്ചൻബി പ്രതിഭയുടെ തുടർച്ച കൂടി അവസാന നിമിഷങ്ങളിൽ അദ്ദേഹത്തെ അറിയിക്കുന്നു.


പ്രശസ്ത മണിപ്പൂരി നർത്തകി കരുണാ ദേവിയുടെയും സംഗീതകാരൻ സൂരജ്കുമാർ വാങ്ഖെ രക്പതിന്റെയും മകളാണ് കൊച്ചു ഗുഞ്ചൻബി. 2025 ജൂലൈ 23 നാണ് രത്തൻ തിയാം അന്തരിച്ചത്. അതിന് തൊട്ടു മുൻപ് ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോൾ ആരാധരുടെ ഇഷ്ടമായി തുടരുന്നത്. മണിപ്പൂരി പ്രൊഫൈലുകളിൽ എല്ലാം ഈ വീഡിയോ കൈമാറ്റം ചെയ്യപ്പെട്ടു.


മരണക്കിടക്കയിൽ തുടരുമ്പോഴും പാട്ടിന്റെ ഈണവും വരികളും ശ്രദ്ധിച്ച് രത്തൻ തിയാം തുടരുന്നു. രണ്ട് തവണ അദ്ദേഹം കൊച്ചു മകളെ തലയുയർത്തി നോക്കുകയും ചെയ്യുന്നുണ്ട്. ദ്വിജേന്ദ്രലാൽ റായുടെ രചന കൂടി ആലപിച്ചാണ് കൊച്ചു ഗുഞ്ചൻബി അദ്ദേഹത്തെ ഉണർത്തുന്നത്.  


രംഗകലയുമായും സംഗീതവുമായും ബന്ധപ്പെട്ട ഗ്രൂപ്പുകളിൽ എല്ലാം ഇത് ചർച്ചയായി. സിനോ തിബത്തൻ ഭാഷാ ഗോത്രത്തിലെ മണിപ്പൂരി മാതൃഭാഷയായ കൊച്ചു കുട്ടി ബംഗാളി ആലാപനത്തിൽ കാണിക്കുന്ന മിടുക്കും ചിലർ ചൂണ്ടികാട്ടി.



Related News


ണിപ്പൂരി പാരമ്പര്യങ്ങൾ, ആഗോള സൗന്ദര്യശാസ്ത്രം, മനുഷ്യാനുഭവത്തിന്റെ അസംസ്കൃത സ്പന്ദനം എന്നിവ സമാനതകളില്ലാത്ത സൗന്ദര്യത്തിന്റെയും സത്യത്തിന്റെയും കൃതികളിലേക്ക് വാറ്റിയെടുത്ത ഒരു പരീക്ഷണശാലയായിരുന്നു രത്തൻ തിയാമിന്റെ രംഗവേദി.


അതുവരെ ഇന്ത്യ അറിയാതിരുന്ന ദേശത്തിന്റെ ജനപാരമ്പര്യത്തിന്റെ വൈവിധ്യത്തെ ലോകത്തിന് മുന്നിൽ എത്തിക്കയായിരുന്നു. വടക്കുകിഴക്കിന്റെ കലാപാരമ്പര്യത്തിലെ ഒരു ധാര അതുവഴി സ്വാതന്ത്ര്യം പ്രഖ്യാപിച്ച് മുന്നോട്ട് വരിക കൂടിയായി.



deshabhimani section

Related News

View More
0 comments
Sort by

Home