കടൽ കലിതുള്ളി; വിനോദ സഞ്ചാരം പാതിവഴി നിർത്തി നെഫർട്ടിറ്റി മടങ്ങി
മട്ടാഞ്ചേരി: കടൽ കലി തുള്ളി ആഞ്ഞടിക്കാൻ തുടങ്ങിയതോടെ വിനോദ സഞ്ചാരികളുമായി മുന്നോട്ട് പോകാൻ കഴിയാതെ കെഎസ് ഐ എൻ സിയുടെ ആഡംബര കപ്പലായ നെഫർട്ടിറ്റി മടങ്ങി. രാവിലെയും വൈകിട്ടുമായാണ് കപ്പൽ വിനോദ സഞ്ചാരികളുമായി യാത്ര നടത്തിയിരുന്നത്.
രാവിലെത്തെ യാത്ര പൂർത്തീകരിച്ചെ ങ്കിലും വൈകിട്ട് നാലു മണിക്കുള്ള യാത്ര പകുതി വെച്ച് മടങ്ങേണ്ടി വന്നു. കടലിന്റെ കലി തുള്ളലിൽ മുന്നോട്ട് പോകാനാകാതെ കപ്പൽ കടലിൽ ഏറെ നേരം നിർത്തിയിടുന്ന സാഹചര്യമു ണ്ടായി.
പുറം കടൽ വരെ യാത്ര ചെയ്യുന്നതാണ് ഈ ആഡംബര കപ്പൽ. വൈകിട്ട് കടൽ ശക്തമായതിനെ തുടർന്ന് കപ്പൽ ജീവനക്കാർ തന്നെ അറിയിച്ചതിനെ തുടർന്ന് യാത്ര പാതി വഴിയിൽ നിർത്തി മടങ്ങുകയായിരുന്നുവെന്നും അധി കൃതർ പറഞ്ഞു. ഇന്ന് ട്രിപ്പ് ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. ബോൾഗാട്ടിയിൽ നിന്നാണ് ഈ കപ്പൽ യാത്ര ആരംഭി ക്കുന്നത്.
ഈജിപ്ഷ്യന്‍ രാജ്ഞിയുടെ പേരുള്ള ഈ കപ്പൽ ഈജിപ്ഷ്യന്‍ ഐതിഹ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തതാണ്. 48.5 മീറ്റര്‍ നീളവും 14.5 മീറ്റര്‍ വീതിയും മൂന്നുനിലകളുമുള്ള കപ്പലാണ് നെഫര്‍ടിറ്റി. സംഗീതം, നൃത്തം, വിവിധ വിനോദങ്ങളും ഭക്ഷണവും കപ്പലില്‍ ഒരുക്കും. ടൂര്‍ പാക്കേജിന് ഒരാള്‍ക്ക് 3250 രൂപയാണ് നിരക്ക്.
അഞ്ചുമണിക്കൂര്‍ 'നെഫര്‍ടിറ്റി'യില്‍ അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിക്കാം. തത്സമയ സംഗീതവും നൃത്തവും. 'സെപ്ഷ്യല്‍ അണ്‍ലിമിറ്റഡ് ബുഫെ ഡിന്നര്‍, വെല്‍ക്കം ഡ്രിങ്ക്, ചായ/കോഫി, ലഘുഭക്ഷണം എന്നിവയും നൽകുന്നു.
കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് 'നെഫര്‍ടിറ്റി' പ്രവര്‍ത്തിക്കുന്നത്. 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ തുടങ്ങിയ കപ്പലിലുണ്ട്. അഞ്ചുമുതല്‍ 10വരെ പ്രായമുള്ള കുട്ടികള്‍ക്ക് 1460 രൂപ മതിയാകും. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്.










0 comments