ഇടുക്കി ആനയിറങ്കലിൽ കുട്ടിയാന ചെരിഞ്ഞ നിലയിൽ

വെബ് ഡെസ്ക്

Published on Mar 20, 2025, 03:12 PM | 1 min read| Watch Time : 6s

ആനയിറങ്കൽ: ഇടുക്കി ആനയിറങ്കൽ തോട്ടം മേഖലയിൽ കുട്ടിയാന ചെരിഞ്ഞ നിലയിൽ. കാട്ടാന കൂട്ടത്തിന് ഒപ്പം നടക്കുന്നതിനിടെ കാൽവഴുതി വീണ് അപകടം പറ്റിയതെന്നാണ്‌ പ്രാഥമിക നിഗമനം. ആനയിറങ്കൽ പുതുപരട്ടിൽ തേയില തോട്ടത്തിൽ നിന്നാണ്‌ എട്ട് വയസോളം പ്രായം വരുന്ന പിടിയാനയെ ചെരിഞ്ഞ നിലയിൽ കാണ്ടെത്തിയത്‌.


ജഡത്തിന് രണ്ട് ദിവസത്തോളം പഴക്കം ഉണ്ട്. രാവിലെ തേയില തോട്ടത്തിൽ ജോലിയ്ക്ക്‌ എത്തിയ തൊഴിലാളികൾ ആണ് ജഡം കണ്ടത്. ദേവികുളം റേഞ്ച് ഓഫിസർ അഖിൽ കെ ബാബുവിന്റെ നേതൃത്വത്തിൽ തേക്കടിയിൽ നിന്നും വനം വകുപ്പിന്റെ വെറ്റിനറി സംഘം എത്തി പോസ്റ്റ്‌ മാർട്ടം നടത്തിയ ശേഷം ജഡം മറവുചെയ്യും. ഏതാനും ദിവസങ്ങളായി എട്ടോളം വരുന്ന കാട്ടാന കൂട്ടം പ്രദേശത്തു ഇറങ്ങിയിരുന്നതായി തോട്ടം തൊഴിലാളി രാജൻ പറഞ്ഞു.










deshabhimani section

Related News

View More
0 comments
Sort by

Home