തലമുറകൾക്ക് തണൽ പകർന്ന സാന്ത ക്രൂസ് ഗ്രൗണ്ടിലെ മുത്തശ്ശി മരം കടപുഴകി
സ്മിത ബഷീർ
Published on May 25, 2025, 12:22 PM | 1 min read| Watch Time : 18s
ഫോർട്ട് കൊച്ചി സാന്ത ക്രൂസ് ഗ്രൗണ്ടിൽ ശക്തമായ കാറ്റിൽ വൻ മരം കട പുഴകി വീണു. ഞായർ വെളുപ്പിന് 1:45 ഓടെയാണ് മഴ മരം വീണത്. ആളാപയം ഇല്ല.
ഫോർട്ട് കൊച്ചിയിലെ പൈതൃക മരങ്ങളിൽ ഒന്നാണ് കട പുഴകി വീണത്. തലമുറകൾക്ക് തണൽ പകർന്ന ഈ മരം ചരിഞ്ഞതും കരുതലോടെയാണ്. മനുഷ്യർക്കോ ജീവികൾക്കോ അപായം ഒന്നുമുണ്ടായില്ല.
ഓരോ കാലഘത്തിന്റെയും ഓർമ്മകളും അടയാളവും കൂടിയായിരുന്നു സാന്ത ക്രൂസ് മൈതാനിയിലെ ഈ അടയാള മരം. പുലർച്ചെ ഉണ്ടായ കാറ്റിലും മഴയിലുമാണ് മെല്ലെ നിലം പതിച്ചത്.

ഡച്ച് പോർചുഗൽ അധിനിവേശത്തിന്റെ ചരിത്ര സ്മരണകൾ മൂടിയതാണ് ഈ മൈതാനം.










0 comments