തെന്മല ഇക്കോടൂറിസം പ്രവർത്തനങ്ങൾ ശക്തമാക്കും

thenmala
വെബ് ഡെസ്ക്

Published on Jul 13, 2025, 02:59 AM | 1 min read

തിരുവനന്തപുരം : തെന്മല ഇക്കോടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെ (ടിഇപിഎസ്) പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും വകുപ്പുകൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനും പതിനഞ്ചാം വാർഷിക പൊതുയോഗത്തിൽ തീരുമാനം. സംസ്ഥാനത്ത്‌ ഇക്കോടൂറിസം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് ടിഇപിഎസിന്റെ അധികാര പരിധി വർധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ ഇക്കോ ടൂറിസം പ്രവർത്തനങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇക്കോ ടൂറിസത്തിൽ രാജ്യത്തിന്റെ പ്രധാന കേന്ദ്രമാക്കി കേരളത്തെ മാറ്റാനുള്ള ശ്രമങ്ങൾ തുടർന്നു വരുന്നതായും യോഗത്തിൽ അധ്യക്ഷനായ അദ്ദേഹം പറഞ്ഞു. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, ചീഫ് എക്‌സിക്യൂട്ടീവ് ശ്രീധന്യ സുരേഷ് എന്നിവർ പങ്കെടുത്തു. ടിഇപിഎസ് രജിസ്‌ട്രേഷൻ പുതുക്കാനുള്ള നടപടിയെടുക്കാൻ ചീഫ് എക്‌സിക്യൂട്ടീവിനെ ചുമതലപ്പെടുത്തി. ടിഇപിഎസിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനിൽ ഭേദഗതി വരുത്തുവാനുള്ള തീരുമാനം സർക്കാരിന് സമർപ്പിക്കാനും യോഗത്തിൽ തീരുമാനമായി. നിർവാഹക സമിതി അംഗീകരിച്ച ടിഇപിഎസിന്റെ ജീവനക്കാർക്കുള്ള പതിനൊന്നാം ശമ്പള പരിഷ്‌കരണം യോഗം ശരിവച്ചു. ബജറ്റിന് അംഗീകാരം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home