ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവ് ആർ അജിയെ ഷാർജ ബുക്ക് പുസ്‌തക മേളയിൽ ആദരിച്ചു

ഷാർജ: ഗിന്നസ് വേൾഡ് റെക്കോർഡ്, അറേബ്യ റെക്കോർഡ് ജേതാവും ഐ ക്യു മാൻ ഓഫ് കേരളയുമായ ആർ അജിയെ ഷാർജ ബുക്ക് പുസ്‌തക മേളയിൽ ഐ എം വിജയൻ പുരസ്കാരം നൽകി ആദരിച്ചു. ചടങ്ങിൽ അറേബ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സും അജി ഏറ്റുവാങ്ങി. ഓർമശക്തിയിൽ നാല് സെക്കൻഡ് കൊണ്ട് നിലവിലെ പാകിസ്ഥാനി സ്വദേശിയുടെ ഗിന്നസ് റെക്കോർഡായ 30 അക്കങ്ങളാണ് കുണ്ടറ സ്വദേശിയായ അജി 48 അക്കങ്ങളോടെ മറികടന്നത്. റൈറ്റേഴ്സ് ഫോറത്തിൽ കുട്ടികളുടെ പ്രായോഗിക ബുദ്ധിയും, കണക്കിലെ വേഗതയും, കൂട്ടുന്നതിനെ കുറിച്ചും അജി ആർ രൂപപ്പെടുത്തിയ ഐക്യൂഇഡിയെക്കുറിച്ചും പ്രവാസലോകത്തിലെ കുട്ടികൾക്ക് ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസുകൾ നടത്തുമെന്നും അജി പറഞ്ഞു. ചടങ്ങിൽ അറേബ്യൻ വേൾഡ് റെക്കോർഡ് ഡയറക്ടർ ദിലീഫ്, അൽബുസ്താൻ ട്രാവൽ മാനേജ്മെന്റും ഐ ക്യൂ ഇ ഡി പ്രതിനിധികളുമായ ഫാറൂഖ്, അനിൽ ബേബി, സൂരജ് തുടങ്ങിയവരും പങ്കെടുത്തു.









0 comments