ജീവിതവും അതിന്റെ വഴിത്തിരിവും നോക്കൂ; മോഹൻലാലിനും സെയ്ഫ് അലി ഖാനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് പ്രിയദർശൻ

മുംബൈ: മോഹൻലാലിനും സെയ്ഫ് അലി ഖാനും ഒപ്പമുള്ള ചിത്രത്തോളം തന്നെ ശ്രദ്ധേയമാകുകയാണ് പ്രിയദർശൻ പങ്കുവെച്ച ക്യാപ്‌ഷനും.
'ജീവിതവും അതിന്റെ വഴിത്തിരിവും നോക്കൂ... ഞാൻ, ഹൈവാനിന്‍റെ ഷൂട്ടിങ് സെറ്റിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്ററുടെ മകനൊപ്പവും എന്റെ പ്രിയപ്പെട്ട സിനിമ ഐക്കണിനൊപ്പവും ജോലി ചെയ്യുന്നു. സത്യമായും ദൈവം ദയയുള്ളവനാണ്' - പ്രിയദർശൻ കുറിച്ചു.
പ്രിയദർശൻ തന്നെ സംവിധാനം ചെയ്ത ഒപ്പം എന്ന മലയാള ചിത്രത്തിന്‍റെ ഹിന്ദി റീമേക്കായ ഹൈവാന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. സൈഫ് അലി ഖാനാണ് മോഹൻലാൽ ചെയ്ത വേഷം അവതരിപ്പിക്കുന്നത്. ഹിന്ദി പതിപ്പിൽ മോഹൻലാൽ അതിഥി വേഷത്തിൽ ഉണ്ടാകുമെന്ന് മുൻപ് തന്നെ വാർത്തകളുണ്ടായിരുന്നു. അക്ഷയ് കുമാറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.









0 comments