ഇസ്കോയുടെ ആസ്ഥാനം ഷാർജയിൽ തുറന്നു.

sharjah new centre
വെബ് ഡെസ്ക്

Published on Nov 15, 2025, 02:02 PM | 1 min read

ഷാർജ: ഇസ്ലാമിക് വേൾഡ് എജുക്കേഷനൽ സയൻറിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ മേഖല ആസ്ഥാനം ഷാർജയിലെ യൂണിവേഴ്സിറ്റി സിറ്റിയിൽ തുറന്നു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരികമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഉപ ഭരണാധികാരി ഷെയ്ക്ക് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. ഗൾഫ് രാജ്യങ്ങളിലേക്കും, മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നെല്ലാം എളുപ്പത്തിൽ പ്രവേശനം സാധ്യമാക്കുന്ന ഭൂമിശാസ്ത്രപരമായ സ്ഥാനം, മ്യൂസിയങ്ങൾ ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ സാന്നിധ്യം എന്നിവ കണക്കിലെടുത്താണ് ഷാർജയെ ആസ്ഥാനമായി തിരഞ്ഞെടുത്തത്.


3000 ചതുരശ്ര മീറ്ററിലധികം വിസ്തീർണ്ണമുള്ള കെട്ടിടവും, 4200 മീറ്ററിലധികം വിസ്തൃതി ഉള്ളതുമായ ആസ്ഥാനത്തിന് 95 ജീവനക്കാരെ ഉൾക്കൊള്ളാൻ സാധിക്കും. 180 പേർക്ക് ഇരിക്കാവുന്ന തിയേറ്റർ, 70 പേർക്ക് ഇരിക്കാവുന്ന പരിശീലന ഹാൾ, വിവർത്തനമുറി എന്നിവ ഉൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങളാണ് ആസ്ഥാനത്തിലുള്ളത്. നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന യു എ ഇ ഗവേഷക പ്ലാറ്റ്ഫോമിനെ കുറിച്ച് ഉദ്ഘാടന വേളയിൽ അധികൃതർ വിശദീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home