സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പരാതി; പി വി അൻവറിന്റെ പാർക്കിൽ വിജിലൻസ് പരിശോധന

മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവറിന്റെ ഉടമസ്ഥതയിലുള്ള മഞ്ചേരി സിൽസില അമ്യൂസ്മെന്റ് പാർക്കിൽ വിജിലൻസ് പരിശോധന നടത്തി. തിരുവനന്തപുരം വിജിലൻസ് യൂണിറ്റിലെ അന്വേഷകസംഘമാണ് പാർക്കിലെത്തി രേഖകൾ പരിശോധിച്ചത്.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പാർക്കിന്റെ ടിക്കറ്റിങ്, അക്കൗണ്ടിങ് രേഖകൾ, ദൈനംദിന വരുമാന ചെലവ് വിവരം, നികുതി സംബന്ധമായ ഇടപാടുകൾ എന്നിവ പരിശോധിച്ചു. പരിശോധനയുടെ ഭാഗമായി ചില പ്രധാന രേഖകൾ വിജിലൻസ് കസ്‌റ്റഡിയിലെടുത്തു.









0 comments