സാംസങ് ഗാലക്സി എസ് 25 അവതരിപ്പിച്ചു; വിപണിയിലേക്ക് ഉടൻ

samsung
കാലിഫോർണിയ : സാൻ ഹോസെയിൽ ബുധനാഴ്ച നടന്ന ഗാലക്‌സി അൺപാക്ക്ഡ് ലോഞ്ച് ഇവന്റിൽ സാംസങ് ഗാലക്സി എസ് 25 സീരീസ് സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചു.
ടൈറ്റാനിയം ബ്ലൂ കളർ, വൃത്താകൃതിയിലുള്ള അരികുകളുള്ള ബോക്‌സി രൂപമുള്ള പരിഷ്‌ക്കരിച്ച ഡിസൈൻ, മെച്ചപ്പെടുത്തിയ ക്യാമറ സിസ്റ്റം എന്നിവ സീരിസിൽ എത്തിയേക്കുമെന്ന് അഭ്യൂഹമുണ്ട്. മൂന്ന് പ്രധാന ക്യാമറകൾ കൂടാതെ, അൾട്രായിൽ ഒരു അധിക ക്യാമറ സ്ലോട്ടും ഒരു ലിഡാർ സെൻസറും ഉൾപ്പെടും, ഇത് എആർ സവിശേഷതകളും ഫോട്ടോഗ്രാഫിയുടെ ഡെപ്തും വർദ്ധിപ്പിക്കും.
ഗാലക്‌സി എസ് 25 സീരീസിലെ മൂന്ന് മോഡലുകളും ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ ഉപയോഗിച്ച് പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. സാംസങ് ഗാലക്സി എസ് 25 സീരീസിനായുള്ള പ്രീ-റിസർവേഷനുകൾ ഇന്ത്യയിൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്.









0 comments