കലക്കൻ കാഴ്ചകൾക്ക് കലശമല


മുകേഷ് കൊങ്ങണൂർ
Published on Jul 27, 2025, 01:06 PM | 1 min read
കുന്നംകുളം : എങ്ങും ഉല്ലാസം, കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിക്കാൻ എത്തുന്ന ജില്ലയിലെ തന്നെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമാണ് കലശമല.

പോർക്കുളം പഞ്ചായത്ത് ഭരണാധികാരികളുടെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലാണ് കലശമല കുന്നിനെ ഇന്ന് കാണുന്ന വിധമുള്ള മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയത്. പഞ്ചായത്തിന്റെ പദ്ധതിക്ക് പൂർണ്ണപിന്തുണയുമായി ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയും തുടർന്ന് എംഎൽഎയും ആയ എ സി മൊയ്തീൻ എത്തിയതോടെ വൻ വികസനമാണ് ടൂറിസം കേന്ദ്രം കേന്ദ്രീകരിച്ച് നടന്നത്.
പ്രകൃതിയൊരുക്കിയ മനോഹരമായ കാഴ്ചകൾക്ക് ഒപ്പം കുട്ടികളുടെ പാർക്കും കുടുംബമായും കൂട്ടമായും ചേർന്നിരിക്കാവുന്ന ഹട്ടുകളും നിർമ്മിച്ചതോടെ ഒഴിവു ദിവസങ്ങളിൽ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.

കൈമോശം വന്ന കുന്നിന്റെ മറ്റു ഭാഗങ്ങൾ കൂടി ഏറ്റെടുക്കുന്നതോടെ വൻ വികസന സാധ്യതകളാണ് ഇവിടെ തുറന്നു കിട്ടുക. 12 കോടി രൂപ മുടക്കി പന്ത്രണ്ടര ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. കുന്നംകുളത്തിന്റെ ഓണാഘോഷത്തിന് പുതിയ മാനം പകർന്ന് കലശ മലയിൽ നടന്ന കലശമലയിലോണം ജനങ്ങൾക്ക് ഹൃദ്യമായ അനുഭവമാണ് ഒരുക്കിയത്. സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കി ഇവിടെ ഓപ്പൺ ഓഡിറ്റോറിയം കൂടി നിർമ്മിക്കുന്നതോടെ സ്ഥിരം ആഘോഷ പരിപാടികൾക്കുള്ള കേന്ദ്രമായി കൂടി ടൂറിസം സെൻ്റർ മാറും.









0 comments