മൺസൂൺ ടൂറിസത്തി‌ന‌് ഒരുങ്ങി ഇടുക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 10, 2019, 06:22 PM | 0 min read

 ഇടുക്കി> കാലവർഷം എത്തിയതോടെ മഴയുടെ സൗന്ദര്യം കവരാനായി ഇടുക്കിയിലേക്ക‌ുള്ള സഞ്ചാരികളുടെ തിരക്ക‌് വർധിച്ചു. കാലവർഷം എത്താൻ ഒരാഴ‌്ച വൈകിയെങ്കിലും  മൺസൂൺ ടൂറിസത്തെ വരവേൽക്കാൻ  മഞ്ഞുപുതച്ച‌് ഹൈറേഞ്ച‌് ഒരുങ്ങി. മൺസൂൺ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പരിപാടികളാണ‌് വിനോദസഞ്ചാര വകുപ്പ‌് ഇവിടെ ഒരുക്കിയിരിക്കുന്നത‌്. 

ജൂൺ അവസാനം വാഗമണ്ണിൽ മഴനടത്തവും ജൂലായ‌് ആദ്യം രാമക്കൽമേട്ടിലും മൂന്നാറിലും മൺസൂൺ മ്യൂസിക്കും സംഘടിപ്പിക്കുമെന്ന‌് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജയൻ പി വിജയൻ പറഞ്ഞു. സഞ്ചാരികൾക്ക‌് വ്യത്യസ്‌ത അനുഭവം പകരാനും പരിസ്ഥിയിയെ സ‌്നേഹിക്കാനും സംരക്ഷിക്കാനുമുള്ള സന്ദേശം നൽകുക എന്നതുമാണ‌് ഇത്തരം പരിപാടികൾ കൊണ്ട‌് ടൂറിസംവകുപ്പ‌് ലക്ഷ്യംകാണുന്നത‌്. 
 
തേക്കടി, മൂന്നാർ, വാഗമൺ, രാമക്കൽമേട‌് എന്നിവിടങ്ങിളിലാണ‌് മഴ തുടങ്ങിയാൽ കൂടുതൽ പേരെത്തുന്നത‌്. തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിൽ രണ്ട് ദിവസമായി എത്തിയത് പതിനായിരങ്ങളാണ‌്. രാജമലയിലും മാട്ടുപ്പെട്ടി, എക്കോ പോയിന്റ് എന്നിവിടങ്ങളിലും നല്ലതിരക്ക് അനുഭവപ്പെട്ടു. ഓണം വരെയാണ‌് മൺസൂൺ ടൂറിസത്തിന്റെ കാലയളവ‌്.
 
 


deshabhimani section

Related News

View More
0 comments
Sort by

Home