മോശം കാലാവസ്ഥ: ജാഫ്നയിലേക്കുള്ള വിമാനം തിരുച്ചിറപ്പള്ളിയിലേക്ക് വഴിതിരിച്ചുവിട്ടു

ചെന്നൈ: മോശം കാലാവസ്ഥയെ തുടർന്ന് ശ്രീലങ്കയിക്കുള്ള വിമാനം തിരുച്ചിറപ്പള്ളിയിലേക്ക് വഴിതിരിച്ചുവിട്ടു. ജാഫ്നയിലേക്ക് 44 യാത്രക്കാരുമായി പോയ വിമാനമാണ് വഴിതിരിച്ച് വിട്ടത്. സ്വകാര്യ വിമാനകമ്പനിയുടെ ഉടമസ്ഥതയിലുള്ള വിമാനമാണ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് യാത്ര നിർത്തിവച്ചത്.
രാവിലെ 10. 20നാണ് വിമാനം ജാഫ്നയിലേക്ക് പുറപ്പെട്ടത്. ടേക്ക് ഓഫിന് പിന്നാലെ മോശം കാലാവസ്ഥ യാത്രയെ പ്രതികൂലമായി ബാധിച്ചു. ജാഫ്നയിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല എന്ന് പൈലറ്റ് അറിയിച്ചതോടെ വിമാനം തിരുച്ചിറപ്പള്ളിയിലേക്ക് വഴിതിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു.
വിമാനം തിരുച്ചിറപ്പള്ളിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തതായി അധികൃതർ പറഞ്ഞു. യാത്രക്കാരെല്ലാം സുരക്ഷിതമാണെന്നും കാലാവസ്ഥ അനുകൂലമാകുമ്പോൾ യാത്ര തുടരുമെന്നും വിമാനകമ്പനി അറിയിച്ചു.









0 comments