നീലക്കുറിഞ്ഞി കാണാൻ മൂന്നാറിലേക്ക‌് പ്രത്യേക ടൂർ പാക്കേജ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2018, 09:37 AM | 0 min read

കൊച്ചി>നീലക്കുറിഞ്ഞി കാണാൻ  എറണാകുളം ഡിടിപിസിയും ട്രാവൽമേറ്റ് സൊല്യൂഷനും സംയുക്തമായി  പ്രത്യേക ഏകദിന മൂന്നാർ ടൂർ പാക്കേജ് നടപ്പിലാക്കും. 15ന‌് പാക്കേജ‌് ആരംഭിക്കും.   രാവിലെ 6.45നു  വൈറ്റിലയിൽനിന്ന് ആരംഭിച്ച് വാളറ വെള്ളച്ചാട്ടം (9.30 ), ചീയപ്ര വെള്ളച്ചാട്ടം (10.15 ), ഫോട്ടോ പോയിന്റ് (11.30 ) എന്നീ സ്ഥലങ്ങൾ സന്ദർശിച്ചശേഷം ഇരവികുളം നാഷണൽ പാർക്കിൽ നീലക്കുറിഞ്ഞി ഉദ്യാനം സന്ദർശിക്കും. പകൽ രണ്ടുമുതൽ അഞ്ച‌ുവരെ സഞ്ചാരികൾക്ക് നാഷണൽ പാർക്കിൽ സമയം ചെലവഴിക്കാം. അഞ്ചിന‌ുശേഷം മടക്കയാത്ര.

എസി വാഹനത്തിൽ പുഷ്ബാക്ക് സീറ്റും  ഗൈഡിന്റെ സേവനവും എല്ലാ പ്രവേശനടിക്കറ്റുകളും ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട‌്.  975 രൂപയാണ് ഒരാൾക്ക‌് ചെലവ‌്. സംഘം ചേർന്ന‌് ബുക്ക് ചെയ്യുന്നവർക്ക് (കുറഞ്ഞത‌് 12 പേർ) പ്രത്യേക സൗജന്യവും അവർക്ക‌് ഇഷ്ടാനുസരണമുള്ള സ്ഥലങ്ങളിൽനിന്ന‌് കയറാമെന്ന പ്രത്യേകതയുമുണ്ട‌്.   വൈറ്റില, ഇടപ്പള്ളി, കളമശ്ശേരി, മുട്ടം, ആലുവ, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്, അങ്കമാലി എന്നിവിടങ്ങളിൽനിന്നും കയറാം. 
കൂടുതൽ വിവരങ്ങൾ  ംംം.സലൃമഹമരശ്യീൌൃ.രീാ ൽ നിന്നും ലഭിക്കും.   ഫോൺ:  918893998888, 91 889385 8888, 91 4842367334.



deshabhimani section

Related News

View More
0 comments
Sort by

Home