വിംബിൾഡൺ ; സെമിക്കായി ജൊകോയും സിന്നെറും

യാനിക് സിന്നെർ

Sports Desk
Published on Jul 09, 2025, 12:00 AM | 1 min read
ലണ്ടൻ
വിംബിൾഡൺ ടെന്നീസ് പുരുഷ സിംഗിൾസ് ക്വാർട്ടറിൽ ഒന്നാം റാങ്കുകാരൻ ഇറ്റലിയുടെ യാനിക് സിന്നെർ ഇന്ന് അമേരിക്കൻ യുവതാരം ബെൻ ഷെൽട്ടണെ നേരിടും. ഏഴ് തവണ ജേതാവായ സെർബിയൻ താരം നൊവാക് ജൊകൊവിച്ചിന് ഇറ്റലിയുടെ ഫ്‌ളാവിയോ കൊബൊല്ലിയാണ് എതിരാളി. പ്രീക്വാർട്ടറിൽ ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവിനെയാണ് സിന്നെർ മറികടന്നത്. പരിക്കേറ്റ ദിമിത്രോവ് മത്സരത്തിൽനിന്ന് പിൻമാറുകയായിരുന്നു. അപ്പോൾ സിന്നെർ 6–-3, 7–-5, 2–-2ന് മുമ്പിലായിരുന്നു. ഷെൽട്ടൺ ഇറ്റലിയുടെ ലോറെൻസോ സൊനെഗൊയെ 3–-6, 6–-1, 7–-6, 7–-5ന് തോൽപ്പിച്ചു.
വനിതകളിൽ സെമി ലക്ഷ്യമിട്ട് പോളണ്ടിന്റെ ഇഗ ഷ്വാടെക് ലുഡ്‌മില സാംസനോവയെ നേരിടും. റഷ്യൻ താരമായ ലുഡ്‌മില സ്‌പെയ്‌നിന്റെ ജെസിക ബൗസസ് മനെയ്‌റോയെ 7–-5, 7–-5ന് പരാജയപ്പെടുത്തി. ഇഗ 6–-4, 6–-1ന് ഡെൻമാർക്കിന്റെ ക്ലാര ടൗസണെ കീഴടക്കി. റഷ്യയുടെ മിറ ആൻഡ്രീവയും സ്വിറ്റ്‌സർലൻഡിന്റെ ബെലിൻഡ ബെൻസികും സെമി ബർത്തിനായി ഏറ്റുമുട്ടും.









0 comments