വിംബിൾഡൺ ടെന്നീസ് ; അൽകാരസും ജൊകോയും ക്വാർട്ടറിൽ

അലക്‌സ് ഡി മിനൗറിനെതിരെ ജൊകോയുടെ റിട്ടേൺ
ലണ്ടൻ
വിംബിൾഡൺ ടെന്നീസ് പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരസും ഇരുപത്തഞ്ചാം ഗ്രാൻഡ്‌സ്ലാം തേടുന്ന നൊവാക് ജൊകോവിച്ചും ക്വാർട്ടറിൽ കടന്നു. സ്‌പാനിഷ് താരമായ അൽകാരസ് റഷ്യയുടെ ആന്ദ്രേ റുബ്‌ലേവിനെ 6–-7, 6–-3, 6–-4, 6–-4ന് മറികടന്നു. ഇന്ന് സെമി ലക്ഷ്യമിട്ട് ബ്രിട്ടന്റെ കാമറൂൺ നോറിയെ നേരിടും.
ജൊകോയുടെ വിജയം ഓസ്‌ട്രേലിയൻ താരം അലക്‌സ് ഡി മിനൗറിനെതിരെയായിരുന്നു (1–-6, 6–-4, 6–-4, 6–-4). ഏഴ് തവണ വിംബിൾഡൺ നേടിയ സെർബിയക്കാരന്റെ പതിനാറാം ക്വാർട്ടറാണ്. ഇറ്റലിക്കാരൻ ഫ്‌ളാവിയോ കൊബൊല്ലിയാണ് നാളെ എതിരാളി.
അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്‌സ് ക്വാർട്ടറിൽ കാരെൻ കാഷനോവിനെ നേരിടും. വനിതാ ക്വാർട്ടറിൽ ഒന്നാം റാങ്കുകാരി അരീന സബലേങ്ക ജർമനിയുടെ ലൗറ സീഗ്‌മണ്ടുമായി ഏറ്റുമുട്ടും. അമേരിക്കൻ താരം അമാൻഡ അനിസിമോവയ്‌ക്ക് അനസ്‌താസിയ പവ്‌ലിചെങ്കോവയാണ് എതിരാളി. സ്വിറ്റ്‌സർലൻഡിന്റെ ബെലിൻഡ ബെൻസിക് എകതറീന അലക്‌സാൻഡ്രോവയെ 7–-6, 6–-4ന് കീഴടക്കി ക്വാർട്ടറിലെത്തി. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ യുകി ഭാംബ്രി–-അമേരിക്കയുടെ റോബർട്ട് ഗല്ലൊവേ സഖ്യം പുറത്തായി.









0 comments