വിംബിൾഡൺ ടെന്നീസ് ; ജൊകോ, ഒസാക മുന്നേറി

നവോമി ഒസാക

Sports Desk
Published on Jul 04, 2025, 12:00 AM | 1 min read
ലണ്ടൻ
ഇരുപത്തഞ്ചാം ഗ്രാൻഡ്‌സ്ലാം കിരീടം കാത്തിരിക്കുന്ന നൊവാക് ജൊകോവിച്ച് വിംബിൾഡൺ ടെന്നീസിൽ മൂന്നാം റൗണ്ടിൽ. ബ്രിട്ടന്റെ ഡാൻ ഇവാൻസിനെ 6–-3, 6–-2, 6–-0ന് തോൽപ്പിച്ചു. അടുത്ത റൗണ്ടിൽ നാട്ടുകാരനായ മിയേമിർ കെക്‌മാനോവിച്ചാണ് എതിരാളി. പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ സ്‌പെയ്‌നിന്റെ കാർലോസ് അൽകാരസ്, ആന്ദ്രേ റുബ്‌ലേവ്, അലക്‌സ് ഡി മനൗർ എന്നിവരും മുന്നേറി. വനിതകളിൽ തിരിച്ചുവരവിന് ഒരുങ്ങുന്ന ജപ്പാന്റെ നവോമി ഒസാക മൂന്നാം റൗണ്ടിലെത്തി. ചെക്ക് താരം കാതറീന സിനിയകോവയെ 6–-3, 6–-2ന് പരാജയപ്പെടുത്തി.
പുരുഷ ഡബിൾസിൽ ഇന്ത്യൻ സഖ്യങ്ങൾക്ക് ജയവും തോൽവിയുമുണ്ടായി. രോഹൻ ബൊപ്പണ്ണ–- ബൽജിയത്തിന്റെ സാൻഡർ ഗിൽ സഖ്യം ആദ്യ റൗണ്ടിൽ പുറത്തായി. എൻ ശ്രീരാം ബാലാജി–-മെക്‌സിക്കോയുടെ മിഗുൾ വരേല സഖ്യം രണ്ടാം റൗണ്ടിലെത്തി. യുകി ഭാംബ്രി–-അമേരിക്കയുടെ റോബർട്ട് ഗലോവേ കൂട്ടുകെട്ടും മുന്നേറി.









0 comments