ഗിൽ ആശുപത്രി വിട്ടു; രണ്ടാം ടെസ്‌റ്റിൽ കളിച്ചേക്കും

കൊൽക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ബാറ്റിങ്ങിനിടെ കഴുത്തിന് പരുക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ആശുപത്രി വിട്ടു. ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ക്രിക്കറ്റ് ടെസ്‌റ്റിന്റെ രണ്ടാംദിനമാണ് ഗില്ലിന് പരിക്കേറ്റത്. രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിന് ഇറങ്ങിയിരുന്നില്ല. രണ്ടാം ടെസ്‌റ്റിൽ കളിച്ചേക്കും.
രണ്ടാം ദിനത്തിലെ മത്സരം അവസാനിച്ചതിനു പിന്നാലെയാണ് ഗില്ലിനെ കൊൽക്കത്തയിലെ വുഡ്‌ലാൻഡ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യ ഇന്നിങ്സിൽ മൂന്ന് പന്തിൽ നാല് റണ്ണെടുത്ത് നിൽക്കെയാണ് താരം കളം വിട്ടത്. ദക്ഷിണാഫ്രിക്കൻ സ്‌പിന്നർ സൈമൺ ഹാർമറെ ഫോറടിച്ചശേഷമാണ് കഴുത്തിന് പേശീവലിവ് അനുഭവപ്പെട്ടത്. തുടർന്ന് ഹെൽമറ്റ് ഉൗരി തടവിയെങ്കിലും വേദന മാറിയില്ല. ഡോക്‌ടർമാർ പരിശോധിച്ചശേഷമാണ് ബാറ്റിങ്ങ് തുടരേണ്ടെന്ന് തീരുമാനിച്ചത്.








0 comments