വന്യൂ ജില്ലാ സ്‍കൂള്‍ കലോത്സവം ഇന്നുമുതല്‍
പകിട്ടേറും പകലിരവുകള്‍

കലോത്സവം പ്രധാന വേദി ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍
ഇടുക്കി
അനൗണ്‍സ്‍മെന്റുകളും ചുവരെഴുത്തുകളുമായി നാട് തെരഞ്ഞെടുപ്പ് ചൂടിലാണ്. നാട്ടിലെ താരമാകാനുള്ള തയ്യാറെടുപ്പിലാണ് സ്ഥാനാര്‍ഥികള്‍. അതിലും ആവേശത്തോടെ മറ്റൊരുകൂട്ടവും താരങ്ങളാകാനുള്ള ഒരുക്കത്തിലാണ്. കലയുടെ മായികലോകത്തിന്റെ നെറുകയിലെത്താനുള്ള പടികളിലൊന്ന് ചവിട്ടുകയാണവര്‍. മുരിക്കാശേരിയുടെ ഗ്രാമഭംഗിയിലേക്ക് ചേക്കേറുകയാണ് ജില്ലയാകെ. കലയുടെ ഉശിരും ഉയിർപ്പും ആസ്വാദ്യമാക്കാൻ വേദികളൊരുങ്ങി. പുതുചിന്തകളുടെയും ആവിഷ്‍കാരങ്ങളുടെയും "മയൂഖ'മാകും ഇനി അഞ്ചുനാള്‍. ഇടുക്കി റവന്യൂ ജില്ലാ സ്‍കൂള്‍ കലോത്സവത്തിന് തിങ്കളാഴ്‍ച മുരിക്കാശേരി സെന്റ് മേരീസ് എച്ച്എസ്എസില്‍ തിരിതെളിയുന്നു. ടാലന്റ് ഫെസ്റ്റ് ഏഴ് ഉപജില്ലകളില്‍നിന്നായി 6000ഓളം പ്രതിഭകള്‍ 11 വേദികളിലായി വിവിധയിനങ്ങളില്‍ മത്സരിക്കും. "കലയും സഹജീവനവും - സമഗ്രവിദ്യാഭ്യാസത്തിന്റെ പാതയിലൂടെ" എന്നതാണ് മുദ്രാവാക്യം. രാവിലെ 10ന് മുരിക്കാശേരി ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്ര ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു ഫ്ലാഗ്ഓഫ് ചെയ്യും.
നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അണിനിരക്കും. പരമ്പരാഗത കലാരൂപങ്ങള്‍, വാദ്യമേളങ്ങള്‍, പഞ്ചവാദ്യം, ശിങ്കാരിമേളം, തിരുവാതിര, ഫ്‌ളോട്ടുകള്‍ എന്നിവ അകമ്പടിയാകും. പകല്‍ 11ന് മന്ത്രി റോഷി അഗസ്റ്റിന്‍ കലോത്സവം ഉദ്ഘാടനംചെയ്യും. ഡീന്‍ കുര്യാക്കോസ് എംപി അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തും. ചൊവ്വാഴ്ച രചന, വാദ്യോപകരണ മത്സരങ്ങളും അറബിക് കലോത്സവവും ബുധനാഴ്ച മറ്റ് മത്സരങ്ങള്‍ക്ക് പുറമേ സംസ്‌കൃതോത്സവവും വ്യാഴാഴ്ച തമിഴ് കലോത്സവവും നടക്കും. സമാപനസമ്മേളനം 21ന് വൈകിട്ട് അഞ്ചിന് കലക്ടര്‍ ഡോ. ദിനേശൻ ചെറുവാട്ട് ഉദ്ഘാടനംചെയ്യും. ഓവര്‍ ടു മുരിക്കാശേരി ഇത് രണ്ടാം തവണയാണ് മുരിക്കാശേരി ജില്ലാ കലോത്സവത്തിന് വേദിയാകുന്നത്. 2015ലാണ് ഇതിന് മുമ്പ് നടത്തിയത്. വേദികളും താമസ, ഭക്ഷണ സൗകര്യങ്ങളും തയ്യാര്‍. എല്ലാ വേദികളിലും ഹരിതചട്ടം പാലിക്കും. മത്സര ഫലങ്ങളും വിവരങ്ങളും വെബ്സൈറ്റിലൂടെയും സമൂഹമാധ്യമങ്ങള്‍ വഴിയും അറിയാം.









0 comments