മനം നിറഞ്ഞ് മാന്നാർ

പാണ്ടനാട് കീഴ്‌വൻമഴി ജെബിഎസിന് ജില്ല പഞ്ചായത്ത് നിര്‍മിച്ചു നൽകിയ ടര്‍ഫ്
മാന്നാര്‍
എല്ലായിടങ്ങളിലും ഒരുപോലെ വികസനമെത്തിക്കാനായതാണ് ജില്ലാ പഞ്ചായത്ത് മാന്നാര്‍ ഡിവിഷന്റെ സവിശേഷത. ഹൈടെക് അങ്കണവാടികളുടെ നിർമാണത്തിനും കൃഷിക്കുമായി ഒന്നരക്കോടി രൂപയിലധികം തുകയും ജെബിഎസ് കീഴ്‌വൻമഴി ടര്‍ഫ് നിർമാണത്തിന് 25 ലക്ഷവും ചെലവഴിച്ചു. ആർകെവി നാക്കട റോഡ് (26 ലക്ഷം), പൂപ്പറത്തിൽ റോഡ് (ഏഴ് ലക്ഷം), എം വി ഗ്രന്ഥശാല (മൂന്ന് ലക്ഷം), മൂഴിക്കൽ തോട് (5 ലക്ഷം) എന്നിവ നവീകരിച്ചു.
30 ലക്ഷം ചെലവിൽ ഇല്ലിമല മൂഴിക്കൽ തോടിന് സംരക്ഷണഭിത്തിയൊരുക്കി. സ്ട്രീറ്റ് ലൈൻ എക്സ്റ്റൻഷൻ (18 ലക്ഷം), നെൽകൃഷിക്ക് കൂലിചെലവ് സബ്‌സിഡി (13,40,634)-, ശാരീരിക– മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പ് (ഒരുലക്ഷം),
എസ്‌സി കുട്ടികൾക്ക് പഠനമുറി (3 കുട്ടികൾക്ക് 2 ലക്ഷം വീതം), ലൈൻ എക്സ്റ്റൻഷൻ (14.5 ലക്ഷം) എന്നിവ ഇക്കാലയളവിൽ പൂർത്തീകരിച്ചു. നെൽകൃഷിക്ക് കൂലിചെലവ് സബ്‌സിഡി 4.5 ലക്ഷം നൽകി. - പമ്പാനദിയുടെ തീരസംരക്ഷണത്തിന് 50 ലക്ഷവും പൂപ്പറത്തിൽ നഗർ റോഡ് നവീകരണത്തിന് 16 ലക്ഷവും കുടുംബശ്രീകൾക്ക് സംരഭകത്വ പ്രോത്സാഹനത്തിന് ആറുലക്ഷവും ചെലവഴിച്ചു.എടക്കടവ് പമ്പ് സെറ്റ് 16 ലക്ഷം, അടിച്ചിക്കാവ് ക്ഷേത്രക്കുളം വിഹിതം നൽകിയത്:10 ലക്ഷം, ലൈഫ് മിഷൻ ജനറൽ വഴി 19 ലക്ഷവും എസ്‌സി വഴി 2,90,000, -വെളിയത്ത് പടി ചെട്ടിയാവിൽ പടി റോഡിന് 10 ലക്ഷം, കളീക്കൽ പടി തുരുത്തിക്കാട് റോഡിന് 15 ലക്ഷം, ആര്‍ കെ വി മുരിക്കുംതറ റോഡ് നവീകരണം 25 ലക്ഷം, വെടിപ്പുഴ പുത്തൻതറ നഗർ സംരക്ഷണ ഭിത്തി 15 ലക്ഷം, നെടുമാളിൽ സെറ്റിൽമെന്റ് നഗർ 10 ലക്ഷം, വാർഡ്-10ൽ - ക്രിമിറ്റേറിയത്തിന് 10 ലക്ഷം, കൊടവള്ളാരി ബി പാടശേഖരത്തില്‍ 50 എച്ച്പി വെര്‍ട്ടിക്കല്‍ ആക്സിസ് പന്പ് സെറ്റിന് 18 ലക്ഷം, കോമ്പ്രത്തില്‍ നഗര്‍ വികസനത്തിന് 40 ലക്ഷം രൂപയും ചെലവഴിച്ചു. അമ്പാട്ടുപടി കുറ്റിക്കാട്ടുപടി റോഡ് റീടാറിങ് ചെയ്‌തു.








0 comments