print edition തദ്ദേശ വിധി നിർണയിക്കാൻ 2.87 കോടി വോട്ടർമാർ

തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ 2,86,62,712 വോട്ടർമാർ. 1,35,16,923 പുരുഷന്മാരും 1,51,45,500 സ്‌ത്രീകളും 289 ട്രാൻസ്‌ജെൻഡറും അടങ്ങുന്നതാണ് പട്ടിക. പ്രവാസി വോട്ടർപ്പട്ടികയിൽ 3,745 പേരുണ്ട്.
ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ 2,84,30,761 പേരാണ് ഉണ്ടായിരുന്നത്. ഇൗ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹർക്ക് പേര് ചേർക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ രണ്ടുദിവസം അവസരം നൽകിയിരുന്നു. ഇതനുസരിച്ച് വോട്ടർമാരുടെ എണ്ണത്തിൽ 2,31,951 പേരുടെ വർധനവുണ്ടായി. 2,66,679 പേർ പുതുതായി പേര് ചേർത്തു. 34,745 പേരെ ഒഴിവാക്കി.









0 comments