print edition തടവുകാരുടെ കൈമാറ്റം പുനരാരംഭിക്കുമെന്ന് സെലൻസ്കി

കീവ്
റഷ്യയുമായി തടവുകാരുടെ കൈമാറ്റം പുനരാരംഭിക്കാൻ ഉക്രയ്‌ൻ ശ്രമിക്കുന്നതായി പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി പറഞ്ഞു.
ഏകദേശം 1,200 ഉക്രയ്‌ൻ പൗരന്മാരുടെ മോചനത്തിനായാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് യോഗങ്ങളും ചർച്ചകളും നടക്കുകയാണെന്ന് സെലൻസ്കി സമൂഹ മാധ്യമത്തിൽ കുറിച്ചു. തുർക്കിയയുടെയും യുഎഇയുടെയും മധ്യസ്ഥതയിലാണ് ചർച്ച. റഷ്യയുടെ പ്രതികരണം വന്നിട്ടില്ല.








0 comments