സെപ്റ്റിക് ടാങ്കിൽ വീണു; കാലുകൾ സ്ലാബിനടിയിൽ കുടുങ്ങി; വീട്ടമ്മയ്ക്ക് രക്ഷകരായി അഗ്‌നിരക്ഷാസേന

കൊച്ചി:സെപ്റ്റിക് ടാങ്കിൽ വീണ് കാലുകൾ സ്ലാബിനടിയിൽ കുടുങ്ങിയ വയോധികയ്‌ക്ക് രക്ഷകരായി അഗ്‌നിരക്ഷാസേന. പാലാരിവട്ടം സ്വദേശിയായ അറുപത്തിനാലുകാരിയാണ് സെപ്റ്റിക് ടാങ്കിൽ വീണത്.
വീടിന് പിന്നിലുള്ള സെപ്‌റ്റിക്ക് ടാങ്കിന്റെ സ്ലാബ് തകർന്നാണ് ഇവർ ടാങ്കിനുള്ളിൽ വീണത്. മലിന ജലത്തിൽ ഇറങ്ങി വീട്ടമ്മയുടെ കാലിൽ വീണു കിടന്ന സ്ലാബുകൾ ഉയർത്തിയായിരുന്നു രക്ഷാപ്രവർത്തനം.
ഗാന്ധിനഗർ സീനിയർ ഫയർ ആൻഡ് റസ്‌ക്യു ഓഫീസർ അനിൽ രാജ്, ഓഫീസർമാരായ ടിജു ടി തരകൻ, സംഗീത്, അഗ്‌നിരക്ഷാ സേനാംഗങ്ങളായ എം ആർമനു, രതീഷ്, സുജിത്, അതുൽ എന്നിവർ ചേർന്നായിരുന്നു രക്ഷാപ്രവർത്തനം. വയോധികയെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.









0 comments