പൊട്ടിപ്പൊളിഞ്ഞ റോഡിൽ യുഡിഎഫ് വികസന ജാഥ; നവമാധ്യമങ്ങളിൽ ട്രോളോട്‌ ട്രോള്‌

cong kkd.
avatar
സ്വന്തം ലേഖകൻ

Published on Nov 17, 2025, 08:16 AM | 1 min read

വടകര: പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ വികസന നേട്ടം പറഞ്ഞ്‌ നടത്തിയ യുഡിഎഫിന്റെ ‘വികസന മുന്നേറ്റ യാത്ര' നവമാധ്യമങ്ങളിൽ ട്രോളായി. തിരുവള്ളൂർ പഞ്ചായത്ത് 19-ാം വാർഡിലെ അടിങ്വാനതാഴെ- ആര്യന്നൂർ റോഡിലൂടെയുള്ള യുഡിഎഫ് ജാഥയാണ് നവമാധ്യമങ്ങളിൽ ട്രോളായത്. പഞ്ചായത്ത് ഭരണ സമിതിയും റോഡ് സ്ഥിതിചെയ്യുന്ന വാർഡ് പ്രതിനിധിയും യുഡിഎഫാണ്‌.


ജാഥക്ക് മുന്നിലായി സഞ്ചരിച്ച ഒരു പ്രവർത്തകൻ ജാഥ വീഡിയോയിൽ പകർത്തുന്ന സഹപ്രവർത്തകനോട് ‘റോഡ് എടുക്കണ്ട എന്ന് പറയുന്നതും’ വിഡിയോയിൽ കേൾക്കാം. പത്തിലധികം സ്കൂൾ വാഹനങ്ങളും മറ്റും നിത്യേന കടന്നുപോകുന്ന റോഡാണിത്. റോഡ് ഏത് തോട് ഏത് എന്ന് മനസ്സിലാവാത്ത ഈ വഴിയിലൂടെയാണ് വികസനം വിളിച്ചുപറഞ്ഞ് ജാഥ കടന്നുപോയത്. പൊട്ടിപ്പൊളിഞ്ഞ റോഡ് അറ്റകുറ്റപ്പണി ചെയ്യുന്നു എന്ന് പറഞ്ഞ് ജെസിബി ഉപയോഗിച്ച് പഞ്ചായത്തംഗം ഒരാഴ്ച മുമ്പ് വീണ്ടും വെട്ടിപ്പൊളിച്ചിരുന്നു.


‘നാട്ടുകാരുടെ കൂട്ടുകാരനായി സ്വയം പ്രഖ്യാപിത മെമ്പർ മാതൃകയായെന്നും, വികസനം പറഞ്ഞ് റോഡിലൂടെ പോവാൻ ചില്ലറ തൊലിക്കട്ടിയൊന്നും പോര, അനൗൺസ്മെന്റിൽ പറയുന്നതുപോലെയുള്ള വികസനത്തെയും കരുതലിനെയും ഒരുമിച്ചുചേർത്ത ഇത്തരം നവീന കവിതകൾ ഈ റോഡിൽ തന്നെ വേറെയുമുണ്ട് തുടങ്ങി നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home