ഉംറ തീർഥാടകരുടെ അപകടം; മരിച്ചവരിൽ 20 സ്ത്രീകളും 11 കുട്ടികളും; രക്ഷപെട്ടത് ഒരേയൊരാൾ; കണ്ട്രോൾ റൂം തുറന്നു

റിയാദ് : സൗദിയിൽ ഇന്ത്യൻ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ്സിന് തീപിടിച്ചുള്ള അപകടത്തിൽ മരിച്ചവരിൽ 20 സ്ത്രീകളും 11 കുട്ടികളും. 42 പേരാണ് അപകടത്തിലാകെ മരിച്ചത്.
ഹൈദരാബാദിൽനിന്ന് ഉംറ നിർവഹിക്കാനെത്തിയ സംഘം സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
മരിച്ചവരെല്ലാം ഹൈദരാബാദിൽനിന്നുള്ളവരാണ്. മക്കയിൽ നിന്നും ഉംറ നിർവഹിച്ച ശേഷം പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. അബ്ദുൽ ശുഐബ് മുഹമ്മദ് എന്ന ആൾ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൗദി സമയം അർദ്ധരാത്രിയോടെ ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തൽക്ഷണം തീപിടിക്കുകയായിരുന്നു. സിവിൽ ഡിഫൻസ് എത്തി തീയണച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായതിനാൽ മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല.
24x7 കണ്ട്രോൾ റൂം സർവീസ് ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ നേതൃത്വത്തിൽ ജിദ്ദയിൽ ആരംഭിച്ചു.
8002440003 (ടോൾ ഫ്രീ)
0122614093
0126614276
+966556122301 (വാട്സാപ്പ്)








0 comments