ഇന്ധന വിലവർധനയും വിലക്കയറ്റവും; സിപിഐ എം ജനകീയ പ്രക്ഷോഭം ഇന്ന്

തിരുവനന്തപുരം: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി സിപിഐ എം നേതൃത്വത്തിൽ നടത്തുന്ന ജനകീയ പ്രക്ഷോഭം ഇന്ന്. കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുന്നിലാണ് പ്രതിഷേധ സമരം സംഘടിപ്പിക്കുക. തിരുവനന്തപുരത്ത് ജനറൽ പോസ്റ്റ് ഓഫീലിന് മുന്നിലാണ് സമരം.
അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ജനകീയ പ്രക്ഷോഭം. മറ്റ് ജില്ലകളിൽ ഏരിയാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുന്നിലോ തെരഞ്ഞെടുക്കുന്ന സ്ഥലത്തോ ആയിരിക്കും സമരം നടക്കുക.
ഇന്ധന നികുതി വേണ്ടെന്നുവയ്‌ക്കണമെന്നാവശ്യപ്പെട്ട് കന്റോൺമെന്റ് ഹൗസിൽനിന്ന് സൈക്കിളിൽ നിയമസഭയിലേക്ക് സമരം നയിച്ച ഇപ്പോഴത്തെ വി ഡി സതീശൻ വിലക്കയറ്റത്തിൽ ഇപ്പോഴും പഠനം നടത്തുന്നതേയുള്ളു. രണ്ടാഴ്‌ചയ്‌ക്കിടെ നാല് തവണ ഇന്ധന വിലവർധിച്ചിട്ടും മുഖ്യമന്ത്രി നിശ്ശബ്ദത തുടരുകയാണ്. ഇത് അവസാനിപ്പിച്ച് ജനകീയ തീരുമാനങ്ങളെടുക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.









0 comments