മെഡിക്കൽ കോളേജ് പിജി ഡോക്ടർ നിരപരാധി
പിജി ഡോക്ടറായി ആൾമാറാട്ടം; മെസേജിലൂടെ സൗഹൃദം: യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

കോഴിക്കോട്: മെഡിക്കൽ കോളേജിലെ പിജി ഡോക്ടറെന്ന വ്യാജേന യുവതിയെ പീഡിപ്പിച്ച യുവാവിനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കാട്ടൂർ മയിലാംപറമ്പ് നൗഷാദിനെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. മെഡിക്കൽ കോളേജിലെ ഡോക്ടറെന്ന വ്യാജേന യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടുകയുമായിരുന്നു.
അറസ്റ്റിലായ നൗഷാദിന്റെ ഭാര്യ ഒമ്പതാം വാർഡിൽ ചികിത്സയിൽ ഉണ്ടായിരുന്നു. ഇതേ വാർഡിൽ പീഡനത്തിന് ഇരയായ യുവതിയുടെ അച്ഛനും ചികിത്സയിലുണ്ടായിരുന്നു. നൗഷാദ് ഇവിടുത്തെ പിജി ഡോക്ടറുടെ പേര് വിജയ് എന്ന് മനസ്സിലാക്കി ഡോക്ടറുടെ പേരിൽ യുവതിക്ക് മെസേജ് അയക്കാൻ തുടങ്ങി. പിന്നീട് ഫോണിലൂടെ വിവാഹ അഭ്യർഥനയും നടത്തി. നാലുതവണ യുവതിയുടെ വീട്ടിലുമെത്തി. മറ്റുള്ളവർ കാണാതിരിക്കാൻ വരുന്ന സമയം വീട്ടിലെ ലൈറ്റ് ഓഫ് ചെയ്യുവാൻ പ്രതി യുവതിയോട് ആവശ്യപ്പെട്ടിരുന്നു. അതിനാൽ പ്രതിയുടെ മുഖം കൃത്യമായി കാണാൻ യുവതിക്ക് കഴിഞ്ഞിരുന്നില്ല.
പ്രതി വിവാഹ വാഗ്ദാനത്തിൽനിന്ന് പിൻമാറിയതോടെ യുവതി ഡോ. വിജയിയെ അന്വേഷിച്ച് മെഡിക്കൽ കോളേജിൽ എത്തൽ പതിവായി. അതിനിടെയാണ് കഴിഞ്ഞ ദിവസം ഡോ. വിജയ്‌യെ ഡ്യൂട്ടിക്കിടെ യുവതിയുടെ ബന്ധു വാർഡിൽ കയറി അടിച്ചത്. ഇതിൽ മെഡിക്കൽ കോളേജ് അധികൃതർ മെഡിക്കൽ കോളേജ് പൊലീസിലും ഡോ. വിജയ്‌ക്കെതിരെ യുവതി ചേവായൂർ പൊലീസിലും പരാതി നൽകിയിരുന്നു.









0 comments