print edition ഇത്യോപ്യയില്‍ മാര്‍ബഗ് വൈറസ്

അഡിസ് അബാബ
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഇത്യോപ്യയില്‍ മാരകമായ മാര്‍ബഗ് വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആഫ്രിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ. തെക്കന്‍ സുഡാനുമായി അതിര്‍ത്തി പങ്കിടുന്ന ഓമോ മേഖലയില്‍ ഒന്പത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത്യോപ്യയില്‍ ആദ്യമായാണ് മാര്‍ബര്‍ഗ് വൈറസ് സ്ഥിരീകരിക്കുന്നത്.
2024ൽ റുവാണ്ടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇൗ വൈറസ് പതിനഞ്ച് പേരുടെ മരണത്തിനിടയാക്കി. കഴിഞ്ഞ ജനുവരിയിൽ ടാൻസാനിയയിൽ ഇതേ വൈറസ് ബാധിച്ച് 10 പേരും മരിച്ചു. അംഗീകൃതമായ വാക്സിനുകളോ പ്രതിരോധ ചികിത്സാ രീതിയോ ഇല്ലെന്നതാണ് വൈറസിനെ അതീവ മാരകമാക്കുന്നത്. 25 ശതമാനം മുതൽ 80 ശതമാനം വരെയാണ് വൈറസ് ബാധമൂലമുള്ള മരണനിരക്ക്. രക്തസ്രാവം, പനി, ഛർദി, വയറിളക്കം തുടങ്ങിയവയാണ് ലക്ഷണം. 21 ദിവസമാണ് വൈറസിന്റെ ഇൻകുബേഷൻ സമയം. ശരീര സ്രവങ്ങളിലൂടെയാണ് വൈറസ് പകരുന്നത്.









0 comments