ആർഎസ്എസ് സംഘം ആക്രമിച്ചവരെ സന്ദർശിച്ചു

ആർഎസ്എസ് ക്രിമിനൽ സംഘം ആക്രമിച്ച യുവതിയെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി സത്യൻ സന്ദർശിക്കുന്നു
പേരൂർക്കട
നെട്ടയം മലമുകളിൽ ആർഎസ്എസ് സംഘം ആക്രമിച്ച യുവതിയെ സിപിഐ എം നേതാക്കൾ സന്ദർശിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി സത്യൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗം എം ജി മീനാംബിക, കെഎസ്കെടിയു ഏരിയ സെക്രട്ടറി ആർ ദിനേശ് കുമാർ, മഹിളാ അസോസിയേഷൻ ഏരിയ സെകട്ടറി ആർ ഗീതാ ഗോപാൽ, എസ് പഴനിയാപിള്ള, വിജയകുമാർ, പ്രസന്നകുമാരി എന്നിവരാണ് സന്ദർശിച്ചത്. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. വ്യാഴം രാത്രിയാണ് യുവതിയെയും സഹോദരങ്ങളെയും 15 പേരടങ്ങുന്ന സംഘം ആക്രമിച്ചത്.









0 comments