print edition സ്റ്റാര്‍ബക്സ് പണിമുടക്കിന് പിന്തുണയുമായി മംദാനി

ന്യൂയോർക്ക്
അമേരിക്കന്‍ കോഫീഹൗസ് ശൃംഖലയായ സ്റ്റാര്‍ബക്സിലെ തൊഴിലാളികൾ നടത്തുന്ന പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് നിയുക്ത ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനി.
തൊഴിലാളികള്‍ ന്യായമായ അവകാശങ്ങൾക്കായി സമരം ചെയ്യുമ്പോള്‍ സ്റ്റാര്‍ബക്സില്‍നിന്ന് യാതൊന്നും വാങ്ങില്ലെന്നും നിങ്ങളും സമരത്തിൽ പങ്കുചേരണമെന്നും മംദാനി സമൂഹമാധ്യമത്തിലൂടെ അഭ്യർഥിച്ചു. വേതന വർധന അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റാര്‍ബക്സ് വര്‍ക്കേഴ്‌സ് യുണൈറ്റഡാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.









0 comments